ലിന്സണ് തോമസ് (ടൂര്‍ണമെന്റ് ചെയര്മാന്)
ഷിക്കാഗോ ഫ്രണ്ട്സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന പ്രഥമ മലയാളീ പിക്കൾ ബോൾ ലീഗ് (MPL) ഡിസംബർ 19 തിയതി മൗണ്ട് പ്രോസ്പെക്റ്റിൽ ലോകോത്തര നിലവാരത്തിൽ പുതുതായി ആരംഭിച്ചിരിക്കുന്ന
ദി പിക്ലറിൽ (The Picklr) വച്ച് നടക്കും. പ്രാദേശിക ടൂർണമെന്റുകളുടെ ചരിത്രത്തിൽ തന്നേ ഏറ്റവും വലിയ ക്യാഷ് പ്രൈസ് $10000 ഉൾപ്പെടെ വിപുലമായ രീതിയിൽ ആണ് ലീഗ് ഒരുങ്ങുന്നത്. നോർത്ത് അമേരിക്കയിൽ ഏറ്റവും വേഗത്തിൽ വളർന്നു കൊണ്ടിരിക്കുന്ന സ്പോർട്സ് ആണ് പിക്കൾ ബോൾ, വിശേഷിച്ചും യുവജനങ്ങൾക്കിടയിൽ. രജിസ്ട്രേഷൻ ആരംഭിച്ചു ദിവസങ്ങൾക്കുള്ളിൽ തന്നേ നോർത്ത് അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ടീമുകൾ രജിസ്റ്റർ ചെയ്തു തുടങ്ങിയതിന്റെ ആവേശത്തിൽ ആണ് സംഘാടകർ. ഡബിൾസ് ഇനത്തിൽ – ഒരു ക്യാറ്റഗറിയിൽ ആയിരിക്കും മത്സരങ്ങൾ നടക്കുന്നത്. ഏതു എക്സ്പീരിയൻസ് ലെവലിൽ ഉള്ളവർക്കും പങ്കെടുക്കാം, പ്രായ ഭേദമന്യേ ഏവരെയും സ്വാഗതം ചെയ്യുന്നതായി CFC പ്രസിഡന്റ് സുദീപ് മാക്കീൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 847-757-5981 nampl.chicago@gmail.com
Leave a Comment
Your comment will be visible after admin approval.