കേരള നർമ്മവേദി യുഎസ്എ അവതരിപ്പിക്കുന്ന ‘ചിരിയോ ചിരി പൊട്ടിച്ചിരി’ ഒക്ടോബർ 10 ന്‌

Global Indian Writer · October 4, 2026 · 1 min read · 0 Comments · 0 Shares

എ.സി.ജോർജ്

ഹൂസ്റ്റൻ : കേരള നർമ്മവേദി യുഎസ് യുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 10, ശനി വൈകുന്നേരം 3:45 PM നു ഹുസ്റ്റണിലെ മിസോറി സിറ്റിയിലുള്ള അപ്‌നാ ബസാർ ഹാളിൽ “ചിരിയോചിരി പൊട്ടിച്ചിരി” എന്ന പേരിൽ സംഘടിപ്പിക്കുന്ന ചിരി അരങ്ങിലേക്ക് താല്പര്യമുള്ള എല്ലാവരെയും കേരള നർമ്മവേദി യുഎസ് യുടെ പ്രവർത്തകർ സഹർഷം സ്വാഗതം ചെയ്യുന്നു. വിവിധ വേദികളിൽ അനേകം ചിരി അരങ്ങുകൾ നയിച്ചിട്ടുള്ള നർമ്മസാഹിത്യകാരൻ ശ്രീ രാജു മൈലപ്രയും ഈ ചിരിയരങ്ങിൽ സംബന്ധിക്കുന്നു എന്നത് ഒരു പ്രത്യേകതയാണ്.

അതിനും പുറമേ നർമ്മവേദിയുടെ ചിരിയരങ്ങിൽ പങ്കെടുക്കുന്ന ഏവർക്കും സ്വതന്ത്രമായി സമയം അനുവദിക്കുന്നത് അനുസരിച്ച് നിർദോഷമായ ഫലിതങ്ങൾ പറയാനും അവതരിപ്പിക്കാനും അവസരം ഉണ്ടായിരിക്കും. അതിനുള്ള തയ്യാറെടുപ്പിൽ വരിക. ഫലിക്കുന്ന ഫലിതങ്ങളോ ചീറ്റി പോകുന്ന ഫലിതങ്ങളോ പറയാം. സാധാരണ വെടിക്കെട്ടിൽ പോലും കുറച്ച് പടക്കങ്ങളും അമിട്ടും ചീറ്റി പോകാറുണ്ടല്ലോ. വലിയ പാട്ടുകളും നൃത്തങ്ങളും ഒഴിവാക്കുന്നത് നന്നായിരിക്കും. കാരണം അതിനുള്ള സൗകര്യം ഈ പരിപാടിയിൽ ഇല്ല എന്നുള്ളതാണ്. അധികം ഭാരവാഹികളോ പ്രോട്ടോ കോളുകളോ ഇല്ലാത്ത കേരള നർമ്മവേദി യുഎസ്എ എന്ന ഈ സന്നദ്ധ വേദിയുടെ പ്രവർത്തനങ്ങളും പരിപാടികളും തികച്ചും ജനകീയമായിരിക്കും.

Date & Time: ഒക്ടോബർ 10, ശനി വൈകുന്നേരം 3:45 PM
Place: അപ്‌നാ ബസാർ ഹാൾ- Apna Bazar Hall
2437 FM 1092 Road, Missouri City, TX 77459

കൂടുതൽ വിവരങ്ങൾക്ക്: എ.സി.ജോർജ്:832 703 5700,
തോമസ് ഒലിയാൻകുന്നേൽ:713 679 9950, ജോസഫ് തച്ചാറ:832 868 4004

Share this story

Leave a Comment

Your comment will be visible after admin approval.