ന്യൂയോർക്ക്: മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അക്കൗണ്ടുകൾക്കുള്ള വിലക്കുകൾ മാറ്റി ഫേസ്ബുക്കും യുടൂബും. വിലക്ക് നീക്കിയതോടെ ട്രംപിന് ഇനി എന്തും പങ്കുവയ്ക്കാമെന്ന് യുടൂബ് അധികൃതർ പറഞ്ഞു. ജനുവരിയിൽ ട്രംപിന്റെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ പുനഃസ്ഥാപിക്കുമെന്ന് മെറ്റ ചീഫ് സക്കർബർഗ് അറിയിച്ചിരുന്നു. ‘ഞാൻ തിരിച്ചെത്തി’ എന്നായിരുന്നു ട്രംപിന്റെ ആദ്യത്തെ പോസ്റ്റ്. യുഎസ് കാപ്പിറ്റോൾ ആക്രമണത്തെ തുടർന്നായിരുന്നു ട്രംപിനെ യുടൂബിൽ നിന്നും ഫേസ്ബുക്കിൽ നിന്നും വിലക്കിയത്.
2016 ലെ തെരഞ്ഞെടുപ്പിൽ വിജയിച്ചതിന് ശേഷം ട്രംപ് നടത്തിയ പ്രസംഗവും പോസ്റ്റിനോടൊപ്പം പങ്കുവെച്ചു. നിങ്ങളെ കാത്തിരിപ്പിച്ചതിൽ ക്ഷമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.വീണ്ടും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ തയാറെടുക്കുകയാണ് ഡോണൾഡ് ട്രംപ്. അദ്ദേഹത്തിന് 34 ദശലക്ഷം ഫേസ്ബുക്ക് ഫോളോവേഴ്സും 2.6 ദശലക്ഷം യൂട്യൂബ് ഫോളോവേഴ്സുമുണ്ട്.