പി പി ചെറിയാൻ
ഫ്ലോറിഡ :യൂഎസിലെ 37 സംസ്ഥാനങ്ങളിൽ വിറ്റഴിച്ച 1,22,000-ത്തിലധികം കേസുകൾ വരുന്ന ഗേറ്റോറേഡ് പാനീയങ്ങൾ പെപ്സിക്കോ (PepsiCo) സ്വമേധയാ തിരിച്ചുവിളിച്ചു. ലേബലിൽ രേഖപ്പെടുത്താത്ത കൃത്രിമ നിറങ്ങളുടെ സാന്നിധ്യത്തെത്തുടർന്നാണ് നടപടി.
ഗേറ്റോറേഡ് ലെമൺ ലൈം, ലെമൺ ലൈം സീറോ, ഓറഞ്ച്, ഓറഞ്ച് സീറോ,എന്നിവയുടെ 28 ഔൺസ് ബോട്ടിലുകൾ എന്നിവയാണ് തിരിച്ചുവിളിച്ച ഉൽപ്പന്നങ്ങൾ.ഉൽപ്പന്നങ്ങളിൽ അനുവദനീയമായ അളവിലുള്ള ‘യെല്ലോ നമ്പർ 5’ ‘യെല്ലോ നമ്പർ 6’ എന്നീ കൃത്രിമ നിറങ്ങൾ അടങ്ങിയിട്ടുണ്ടെങ്കിലും, അവയുടെ വിവരം പാക്കറ്റ് ലേബലിൽ ഉൾപ്പെടുത്തിയിരുന്നില്ല.
ഈ കൃത്രിമ നിറങ്ങൾ സെൻസിറ്റീവ് ആയ വ്യക്തികളിൽ അലർജി, ആസ്ത്മ, ചൊറിച്ചിൽ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം. എങ്കിലും, ഗുരുതരമായ ആരോഗ്യപ്രത്യാഘാതങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറവായതിനാൽ യു.എസ്. ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (FDA) ഇതിനെ ‘ക്ലാസ് II’ വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
അലർജി പ്രശ്നങ്ങളുള്ളവർ ഈ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കുക. കൈവശമുള്ള ബോട്ടിലുകളിലെ ലോട്ട് നമ്പറുകൾ പരിശോധിച്ച് റിട്ടേൺ ചെയ്യാനോ ഒഴിവാക്കാനോ അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.
Leave a Comment
Your comment will be visible after admin approval.