കോട്ടയം: സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സാപിഴവുകള്‍ ഉണ്ടായിട്ടുണ്ടെന്ന് സമ്മതിച്ച് ആരോഗ്യമന്ത്രി കെ മുരളീധരന്. കോട്ടയത്ത് സംഭവിച്ചത് ന്യായീകരിക്കാനാകാത്ത കേസാണെന്നും, അതില്‍ പരിശോധിച്ച ശേഷം തുടര്‍ നടപടികള്‍ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ചികിത്സാ പിഴവ് മറച്ചുവെച്ചിട്ട് കാര്യമില്ലെന്നും ഇത്തരം പിഴവുകള്‍ ആരോഗ്യ വകുപ്പിനെ പ്രയാസപ്പെടുത്തുന്നുവെന്നും കെ മുരളീധരന് പ്രതികരിച്ചു.
‘ചികിത്സാ പിഴവിന്റെ പേരില്‍ മരണം സംഭവിക്കുന്നത് ദുഃഖകരമാണ്. നാലഞ്ച് കേസുകളാണ് പ്രധാനമായും റിപ്പോര്‍ട്ട് ചെയ്തത്. ചില കേസുകള്‍ സ്വാഭാവികമായും സംഭവിക്കുന്ന കാര്യങ്ങളാണ്. ചില കേസുകള്‍ ഗൗരവമുള്ളതാണ്. കോട്ടയത്ത് സംഭവിച്ചത് ഗൗരവമുള്ള സംഭവമാണ്. ഇപ്പോള്‍ ഞാന്‍ അതിനെക്കുറിച്ച് ഒന്നും പറയുന്നില്ല. റിപ്പോര്‍ട്ട് എന്റെ കയ്യില്‍ കിട്ടിയിട്ടുണ്ട്.
കണ്ണൂരിലെ പോലെയല്ല കോട്ടയത്തെ വിഷയം. അത് ന്യായീകരിക്കാന്‍ കഴിയില്ല. കോട്ടയത്ത് സംഭവിച്ചത് ഗൗരവമായ വിഷയമാണ്. അതില്‍ എന്തുവേണമെന്ന് സര്‍ക്കാര്‍ ഗൗരവമായി ആലോചിക്കും. തുടര്‍ന്ന് നടപടികള്‍ സ്വീകരിക്കും’, ആരോഗ്യമന്ത്രി പ്രതികരിച്ചു.
Leave a Comment
Your comment will be visible after admin approval.