ന്യൂഡല്‍ഹി: യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് മുഖ്യമന്ത്രി വി.ഡി സതീശനെതിരെ എഐസിസി നേതൃത്വത്തിന് ഔദ്യോഗികമായി പരാതി നൽകി. ഡൽഹിയിൽ എഐസിസി പ്രസിഡന്റ് മല്ലകാർജുൻ ഖാർഗെയ്ക്കാണ് പരാതി നൽകിയത്. 20 മിനിട്ട് ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച നീണ്ടു. രേഖാമൂലം നൽകിയ പരാതിയിൽ ഖാർഗെ വിശദാംശങ്ങൾ തേടിയിട്ടുണ്ട്. നാളെ രാഹുൽ ഗാന്ധിയുമായി അടൂര്‍ പ്രകാശ് കൂടിക്കാഴ്ച നടത്തും.
പരാതി കൈമാറിയോ എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി ‘യെസ്സിൽ’ ഒതുക്കി. മുഖ്യമന്ത്രിക്കെതിരായ പരാതിയിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് യുഡിഎഫ് കൺവീനർ.
Leave a Comment
Your comment will be visible after admin approval.