മുൻ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കാരോളിന്‍ ലീവിറ്റ് ഫോക്സ് ന്യൂസിൽ പുതിയ ജോലിയിൽ പ്രവേശിക്കുന്നു

Global Indian Writer · October 6, 2026 · 1 min read · 0 Comments · 0 Shares

പി പി ചെറിയാൻ

വാഷിംഗ്ടൺ ഡി.സി: വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ, മുൻ യു.എസ് പ്രസ് സെക്രട്ടറി കാരോളിന്‍ ലീവിറ്റ് പ്രമുഖ വാർത്താ ചാനലായ ‘ഫോക്സ് ന്യൂസിൽ’ ഓൺ-എയർ കോൺട്രിബ്യൂട്ടറായി ജോയിൻ ചെയ്യുന്നു. നവംബർ 1 മുതൽ ചാനലിൽ രാഷ്ട്രീയ വിലയിരുത്തലുകളും അഭിപ്രായങ്ങളും പങ്കുവെച്ചുതുടങ്ങും.ഫോക്സ് ന്യൂസ് മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ രാഷ്ട്രീയ വിശകലനങ്ങളും കാഴ്ചപ്പാടുകളും അവതരിപ്പിക്കും.

കുട്ടികളുടെ പരിചരണത്തിനായി ഓഗസ്റ്റ് അവസാനത്തോടെയാണ് 29 കാരിയായ കാറോലിൻ ലീവിറ്റ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത്. അമേരിക്കൻ ചരിത്രത്തിൽ ഈ പദവിയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് അവർ.

ന്യൂഹാംഷെയറിലെ വീട്ടിലിരുന്ന് ചാനൽ ചർച്ചകളിൽ പങ്കെടുക്കുന്നതിനായി ഫോക്സ് ന്യൂസ് പ്രത്യേക സ്റ്റുഡിയോ സജ്ജീകരിച്ചിട്ടുണ്ട്. ട്രംപിന്റെ ആദ്യ ഭരണകാലത്തെ പ്രസ് സെക്രട്ടറിയായിരുന്ന കെയ്‌ലി മെക്കനാനിക്കും ഫോക്സ് ന്യൂസിൽ സമാനമായ പങ്ക് ഉണ്ടായിരുന്നു.

Share this story

Leave a Comment

Your comment will be visible after admin approval.