ഗാന്ധിജയന്തി അനുസ്മരണ സമ്മേളനം സംഘടിപ്പിച്ച് ഇല്ലിനോയി മലയാളി അസോസിയേഷൻ

Global Indian Writer · October 7, 2026 · 1 min read · 0 Comments · 0 Shares

ലിൻസ് താന്നിച്ചുവട്ടിൽ

മോർട്ടൺ ഗ്രോവിലെ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ ഒക്ടോബർ 4 ഞായറാഴ്ച വൈകുന്നേരം ഇല്ലിനോയി മലയാളി അസോസിയേഷന്റെ (IMA) നേതൃത്വത്തിൽ ഗാന്ധിജയന്തി അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ജീവിതവും സന്ദേശങ്ങളും പൈതൃകവും അനുസ്മരിച്ചുകൊണ്ട് നടന്ന സമ്മേളനത്തിൽ വിവിധ സംഘടനകളുടെ നേതാക്കൾ ഗാന്ധിജിയുടെ മഹത്തായ സംഭാവനകൾക്ക് ആദരാഞ്ജലികൾ അർപ്പിച്ചു.

IMA പ്രസിഡന്റ് ജോയ് പീറ്റേഴ്സ്, സെക്രട്ടറി പ്രെജിൽ അലക്സാണ്ടർ ട്രഷറാർ ഷാനി ഏബ്രഹാംഎന്നിവരുടെ നേതൃത്വത്തിൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ പരിപാടിയുടെ ഏകോപനം നിർവഹിച്ചു.

CMA പ്രസിഡന്റ് ജോസ് മണക്കാട്ട്, IOC ദേശീയ പ്രസിഡന്റ് സതീശൻ നായർ, FOMAA ദേശീയ ട്രഷറർ ജോൺസൺ കണ്ണൂക്കാടൻ, IMA അഡ്വൈസറി ബോർഡ് ചെയർമാൻ ജോർജ് പണിക്കർ എന്നിവർ സമ്മേളനത്തിൽ സംസാരിച്ചു. ഗാന്ധിജിയുടെ അഹിംസാ സിദ്ധാന്തവും സത്യത്തിനും സമാധാനത്തിനും വേണ്ടിയുള്ള അദ്ദേഹത്തിന്റെ ജീവിതസമരങ്ങളും ഇന്നത്തെ സമൂഹത്തിനും തലമുറകൾക്കും നൽകുന്ന പ്രസക്തിയും പ്രസംഗകർ ചൂണ്ടിക്കാട്ടി.

ഗാന്ധിജിയുടെ പ്രിയപ്പെട്ട ഭജനയായ “രഘുപതി രാഘവ രാജാറാം” മിനു റോണി ആലപിച്ചു.
അനുസ്മരണ സമ്മേളനത്തിനു ശേഷം വിവിധ കലാപരിപാടികളും വിനോദപരിപാടികളും അരങ്ങേറി. പരിപാടിയിൽ പങ്കെടുത്തവർക്കായി ഒരുക്കിയ വിഭവസമൃദ്ധമായ അത്താഴത്തോടെയാണ് സമ്മേളനം സമാപിച്ചത്.

ഗാന്ധിജിയുടെ ജീവിതമൂല്യങ്ങളും സത്യത്തിന്റെയും അഹിംസയുടെയും സന്ദേശങ്ങളും പുതുതലമുറയിലേക്ക് പകരുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പരിപാടി സമൂഹത്തിന്റെ സജീവ പങ്കാളിത്തത്തോടെ ശ്രദ്ധേയമായി.ലിൻസ് താന്നിച്ചുവട്ടിൽ പരിപാടികളുടെ M.C. ആയും പ്രവർത്തിച്ചു.

Share this story

Leave a Comment

Your comment will be visible after admin approval.