കേരള അസോസിയേഷൻ ഓഫ് ഡാളസ് വാർഷിക പിക്‌നിക് ഒക്ടോബർ 10ന്

Global Indian Writer · October 7, 2026 · 1 min read · 0 Comments · 0 Shares

പ്രസാദ് തീയാടിക്കൽ

ഡാളസ്: സുവർണ ജൂബിലി വർഷം ആഘോഷിക്കുന്ന കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെ വാർഷിക പിക്‌നിക് ഒക്ടോബർ 10 ശനിയാഴ്ച രാവിലെ 10 മണിക്ക് ഗാർലൻഡിലെ കെഎഡി / ഐസിഇസി സെന്ററിൽ നടക്കും.

എല്ലാ പ്രായക്കാർക്കും പങ്കെടുക്കാവുന്ന വിനോദപരിപാടികൾ, കളികൾ, വിവിധ പ്രവർത്തനങ്ങൾ എന്നിവ ഒരുക്കിയിട്ടുണ്ട്. പിക്‌നിക്കിനോടനുബന്ധിച്ച് കലാപ്രദർശനവും നടക്കും. ബാർബിക്യൂ, ഹോട്ട് ഡോഗ്, കപ്പ, സംഭാരം, ചിപ്സ് തുടങ്ങിയ ഭക്ഷണവിഭവങ്ങളും ലഭ്യമാകും.

1976ൽ സ്ഥാപിതമായ കേരള അസോസിയേഷൻ ഓഫ് ഡാളസ് 2026ൽ അൻപതാം വാർഷിക ആഘോഷം തുടരുകയാണ്.

വേദി: KAD / ICEC Center, 3821 Broadway Blvd, Garland, TX 75043.

കൂടുതൽ വിവരങ്ങൾക്ക്:
ടിജോ ജോയ്, റിക്രിയേഷൻ & പിക്‌നിക് ഡയറക്ടർ: (214) 587-6651
ഷിജു എബ്രഹാം, പ്രസിഡന്റ്: (214) 929-3570
മഞ്ജിത് കൈനിക്കര, സെക്രട്ടറി: (972) 679-8555
സിജു കൈനിക്കര, ട്രഷറർ: (469) 471-8634

Share this story

Leave a Comment

Your comment will be visible after admin approval.