നിയമനം വിവാദമായതോടെ ബിജെപി നേതാവിനെ പിരിച്ചുവിടാൻ ആരോഗ്യമന്ത്രിയുടെ നിർദേശം

Global Indian Writer · October 7, 2026 · 1 min read · 0 Comments · 0 Shares

തിരുവനന്തപുരം: ആരോഗ്യവകുപ്പിലെ നിയമനം വിവാദമായതോടെ ബിജെപി നേതാവിനെ പിരിച്ചുവിടാൻ ആരോഗ്യമന്ത്രിയുടെ നിർദേശം. ആരോഗ്യവകുപ്പിന് കീഴിൽ സിമെറ്റിൽ സീനിയർ സൂപ്രണ്ട് ആയി നിയമിച്ച രതീഷ് ആർ.നായരെയാണ് പിരിച്ചുവിടുക. എൻജിഒ സംഘ് സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന രതീഷ് നായർ നിലവിൽ ബിജെപി പെൻഷനേഴ്സ് സെല്ലിന്‍റെ കൺവീനറാണ്.

രതീഷിനെ ആരോഗ്യവകുപ്പിന് കീഴിൽ സിമെറ്റിൽ സീനിയർ സൂപ്രണ്ട് ആയി നിയമിച്ചത് വിവാദമായിരുന്നു. സർക്കാർ സർവീസിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥനാണ്. ഉദ്യോഗസ്ഥരെ വെക്കുമ്പോൾ രാഷ്ട്രീയം നോക്കിയല്ല വെക്കുന്നതെന്നും നിയമപരമായ നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി കെ.മുരളീധരൻ പ്രതികരിച്ചു.


‘സാധാരണ ഇത്തരം നിയമനങ്ങളിൽ മന്ത്രിമാർ ഇടപെടാറില്ല. രതീഷ് ആർ. നായർ അങ്ങനെയൊരു സ്ഥാനത്തിരിക്കാൻ യോഗ്യനല്ലെന്ന് എനിക്ക് അറിയാം. ഉദ്യോഗസ്ഥ തലത്തിലാണ് ഈ കാര്യങ്ങൾ നടന്നത്. ആരോഗ്യവകുപ്പ് നേരിട്ടെടുക്കുന്നതല്ല ഇത്തരം നിയമനങ്ങൾ. രതീഷ്.നായരുടെ റെക്കോർഡ് നോക്കുമ്പോൾ ഇത്തരം സ്ഥാനത്ത് ഇരിക്കാൻ യോഗ്യനല്ല . ഇതൊക്കെ ഉദ്യോഗസ്ഥ തലത്തിലാണ് എടുക്കുന്നത്. ഒരാളുടെ ഇൻറർവ്യൂ നടത്തുന്നത് മന്ത്രി അല്ല. ഒരു സൂപ്രണ്ടിനെ നിയമിക്കാൻ മന്ത്രി വിചാരിച്ചാൽ നടക്കും’. മന്ത്രി വ്യക്തമാക്കി.

താൻ രാഷ്ട്രീയം നോക്കി ഒരാളെയും നിയമിക്കുന്ന ആളല്ലെന്നും തുടർനടപടികൾ നിയമപരമായി ആലോചിച്ച് നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Share this story

Leave a Comment

Your comment will be visible after admin approval.