2026ലെ രസതന്ത്ര നൊബേൽ ഹെൻറി ബി. കഗാനും കെൻസോ സോയിക്കും

Global Indian Writer · October 7, 2026 · 1 min read · 0 Comments · 0 Shares

സ്റ്റോക്കോം∙: 2026ലെ രസതന്ത്ര നൊബേൽ ഹെൻറി ബി. കഗാനും കെൻസോ സോയിക്കും. മരുന്നുകളുടെ നിർമ്മാണത്തിലും ജീവന്റെ ഉത്ഭവത്തെക്കുറിച്ചുള്ള പഠനങ്ങളിലും വിപ്ലവം സൃഷ്ടിച്ച ‘നോൺ-ലീനിയർ ഇഫക്റ്റുകളും ഓട്ടോകാറ്റാലിസിസും’ കണ്ടെത്തിയതിനാണ് ഇവർക്ക് ഈ അംഗീകാരം.

ജീവന്റെ രസതന്ത്രത്തെ രസതന്ത്രജ്ഞർ വിളിക്കുന്നത് ‘ഹോമോകൈറൽ’ എന്നാണ്. ‘ഒരേ’, ‘കൈ’ എന്നീ അർഥങ്ങൾ വരുന്ന ഗ്രീക്ക് വാക്കുകളിൽനിന്നാണ് ഈ പേരുണ്ടായത്. നമ്മുടെ കൈകൾ പോലെ തന്നെ, എല്ലാ അമിനോ ആസിഡുകളും പരസ്പരം കണ്ണാടിയിലെ പ്രതിബിംബങ്ങൾ പോലെയുള്ള രണ്ട് രൂപങ്ങളിൽ നിലനിൽക്കുന്നുണ്ട്. എന്നാൽ മനുഷ്യരുടെ കോശങ്ങളിലെ പ്രോട്ടീനുകളിൽ ഇതിൽ ഒരു രൂപം മാത്രമാണ് കാണപ്പെടുന്നത്. മറ്റേ രൂപം പ്രകൃതിയിൽ വളരെ അപൂർവമായേ കാണാറുള്ളൂ.

തന്മാത്രകളുടെ രണ്ട് പ്രതിബിംബ രൂപങ്ങളിൽ നമുക്ക് ആവശ്യമുള്ള ഒരു രൂപം മാത്രം കൂടുതൽ അളവിൽ വേർതിരിച്ചെടുക്കാൻ മുൻപ് ശാസ്ത്രജ്ഞർക്ക് കഴിഞ്ഞിരുന്നില്ല. എന്നാൽ കഗാനും സോയിയും കണ്ടെത്തിയ പുതിയ രീതിയിലൂടെ വളരെ ശുദ്ധമായ രൂപത്തിൽ ഒരു വശം മാത്രമുള്ള തന്മാത്രകളെ വലിയ അളവിൽ നിർമിക്കാൻ സാധിച്ചു.

ഫ്രാൻസിൽ ജനിച്ച കാഗൻ പാരിസ് സൂഡ് സർവകലാശാലയിൽ പ്രഫസറാണ്. ജപ്പാൻകാരനായ കെൻസോ സോയി ടോക്യോ ശാസ്ത്ര സർവകലാശാലയിൽ അധ്യാപകനാണ്.

Share this story

Leave a Comment

Your comment will be visible after admin approval.