പി പി ചെറിയാൻ
വാഷിങ്ടൺ: വിദേശ തൊഴിലാളി നിയമങ്ങളിലെ കർശന നടപടികളുടെ ഭാഗമായി യു.എസ് തൊഴിൽ വകുപ്പ് മൈക്രോസോഫ്റ്റ്, അഡോബ് എന്നീ പ്രമുഖ കമ്പനികളെ പെർമനന്റ് ലേബർ സർട്ടിഫിക്കേഷൻ പ്രോഗ്രാമിൽ നിന്ന് സസ്പെൻഡ് ചെയ്തു.
കോഗ്നിസന്റ്, ഇൻഫോസിസ്, ക്യാപ്ജെമിനി, ടാറ്റ, വിപ്രോ, എച്ച്.സി.എൽ തുടങ്ങിയ മുൻനിര കമ്പനികളെയും പ്രോഗ്രാമിൽ നിന്ന് വിലക്കിയിട്ടുണ്ടെന്ന് ലേബർ സെക്രട്ടറി കീത്ത് സോണ്ടർലിംഗ് വ്യക്തമാക്കി. നിലവിലുള്ള സജീവമായ ചില ഫെഡറൽ അന്വേഷണങ്ങളെ തുടർന്നാണ് മൈക്രോസോഫ്റ്റിനെയും അഡോബിനെയും ഈ നടപടിക്ക് വിധേയരാക്കിയതെന്ന് അധികൃതർ അറിയിച്ചു. അമേരിക്കൻ തൊഴിലാളികൾക്ക് മുൻഗണന നൽകുന്നതിൽ കമ്പനികൾ വീഴ്ച വരുത്തിയെന്നും അമേരിക്കൻ തൊഴിലവസരങ്ങൾ സംരക്ഷിക്കുന്നതിനാണ് ഈ നടപടിയെന്നും വൈസ് പ്രസിഡന്റ് ജെ.ഡി. വൻസ് വ്യക്തമാക്കി.
Leave a Comment
Your comment will be visible after admin approval.