വിഷുകൈനീട്ടം പരിപാടിയ്‌ക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങളോട് പ്രതികരിച്ച് സുരേഷ് ഗോപി. താന്‍ തൃശൂരില്‍ വിഷുകൈനീട്ടം വിതരണം ചെയ്യുന്നതില്‍ യാതൊരു രാഷ്ട്രീയ ഉദ്ദേശവുമില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. ഇതില്‍ രാഷ്ട്രീയം കണ്ടവരാണ് തന്റെ പരിപാടിയെ വലുതാക്കിയത്. തൃശൂരില്‍ മത്സരിക്കണമെന്ന് നിശ്ചയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ ഉദ്ദേശമില്ലാതെയാണ് വിഷുകൈനീട്ടം പരിപാടി സംഘടിപ്പച്ചതെന്നും തന്റെ രാഷ്ട്രീയ കക്ഷിയെ ഉപയോഗിച്ചത് സംഘാടനത്തിന് ആണെന്നുമാണ് സുരേഷ് ഗോപി പറയുന്നത്. തൃശൂരില്‍ താന്‍ മത്സരിക്കണോ എന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടി നേതാക്കളാണ്. ജയിക്കണമോ എന്ന് ജനങ്ങളും തീരുമാനിക്കും. ഇതില്‍ ഇത്ര പുകില്‍ എന്തിനാണെന്നും സുരേഷ് ഗോപി തൃശൂരില്‍ ചോദിച്ചു.
വിഷുകൈനീട്ടം പരിപാടി നടത്തുന്നതിന്റെ പേരില്‍ തനിക്കാരും വോട്ട് നല്‍കേണ്ടതില്ലെന്ന് സുരേഷ് ഗോപി പറയുന്നു. തന്റെ വിഷുകൈനീട്ടം പരിപാടി കണ്ട് ചില പാര്‍ട്ടിക്കാര്‍ വിരളുന്നത് എന്തുകൊണ്ടാണെന്നും സുരേഷ് ഗോപി പരിഹസിച്ചു.