Saturday, July 27, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaഗായകൻ ചാൾസ് ആന്റണി വേൾഡ് മലയാളി കൗൺസിൽ കോൺഫറൻസിൽ

ഗായകൻ ചാൾസ് ആന്റണി വേൾഡ് മലയാളി കൗൺസിൽ കോൺഫറൻസിൽ

ജീമോൻ റാന്നി

ഫിലഡൽഫിയ : ഏപ്രിൽ 28 മുതൽ 30 വരെ ന്യൂജഴ്സി എപിഎ ഹോട്ടലിൽ നടക്കുന്ന വേൾഡ് മലയാളി കൗൺസിൽ അമേരിക്ക ഫാമിലി കൺവൻഷനിൽ ഗായകൻ ചാൾസ് ആന്റണി പങ്കെടുക്കുന്നു. ലോകപ്രശസ്തരായ വ്യക്തികളുടെ മുന്നിൽ വ്യത്യസ്ത ഭാഷകളിൽ ഗാനം ആലപിച്ച് തന്റെ മികവ് തെളിയിച്ച വ്യക്തിയാണ് ഗായകൻ ചാൾസ് ആന്റണി. 18 ഭാഷകളിലായി ഗാനം ആലപിച്ച വ്യക്തിത്വത്തിന് ഉടമയാണ് അദ്ദേഹം. ചാൾസ് ആന്റണിയുടെ സാന്നിധ്യം വേള്‍ഡ് മലയാളി കൗൺസിൽ കോൺഫറൻസിന് മികവേകും എന്ന് സംഘാടകർ അഭിപ്രായപ്പെട്ടു.  അദ്ദേഹത്തെ നേരിൽ കാണുവാനും അടുത്തറിയുവാനും ഗാനം ആസ്വദിക്കുവാനും ഉള്ള അവസരം കോൺഫറൻസ് അംഗങ്ങൾക്ക് ലഭിക്കും എന്നത് ഈ വർഷത്തെ കോൺഫറൻസിന്റെ മുഖ്യ ആകർഷണം ആണ്.

 ഏപ്രിൽ 28 മുതൽ 30 വരെ കോൺഫറൻസിൽ താൻ ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. ഗൃഹാതുരത്വം ഉണർത്തുന്ന മലയാളികളുടെ ഇഷ്ടപ്പെട്ട പാട്ടുകൾ ആലപിക്കുവാൻ സന്നദ്ധനായാണ് താൻ കോൺഫറൻസിൽ പങ്കെടുക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ അവിസ്മരണീയമായ മുഹൂർത്തത്തിന് സാന്നിധ്യമാകുവാൻ ഏവരെയും സംഘാടകർ കോൺഫറൻസിലേക്ക്  സ്വാഗതം ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments