Saturday, April 18, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaപ്രഥമ മലയാളി സന്യാസിനീ സംഗമത്തിന് ചിക്കാഗോയിൽ വർണ്ണാഭമായ തുടക്കം

പ്രഥമ മലയാളി സന്യാസിനീ സംഗമത്തിന് ചിക്കാഗോയിൽ വർണ്ണാഭമായ തുടക്കം

റോയി ചേലമലയിൽ

ചിക്കാഗോ: സെ. തോമസ് സീറോ മലബാർ രൂപതാ സ്ഥാപനത്തിൻ്റെയും അഭിവന്ദ്യ ജേക്കബ് അങ്ങാടിയത്ത് പിതാവിന്റെ മെത്രാഭിഷേകത്തിൻ്റെയും രജത ജൂബിലിയുടെ ഭാഗമായി അമേരിക്കയിലും കാനഡയിലും ശുശ്രൂഷ ചെയ്യുന്ന എല്ലാ മലയാളി സിസ്റ്റേഴ്സിന്റെയും സംഗമം ചിക്കാഗോ ബെൻസെൻവിൽ സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ ഇന്ന് തുടക്കമായി. ഇതോടനുബന്ധിച്ച പൊതുസമ്മേളനം നിരവധി വൈദിക മേലധ്യക്ഷന്മാരുടെയും 28-ൽ പരം സന്യാസിനി സമൂഹങ്ങളുടെ പ്രതിനിധികളുടെയും സാന്നിധ്യത്തിൽ അമേരിക്കയിലെ റിതുവേനീയൻ -ബൈസൻ്റെൻ കത്തോലിക്കാ രൂപതയുടെ ബിഷപ്പ് റോബർട്ട് പിപ്റ്റ ഉദ്‌ഘാടനം ചെയ്തു.

ഉച്ചകഴിഞ്ഞ് നടന്ന സെമിനാറിന് സ്പ്രിംഫിൽഡിലെ ബിഷപ് അഭി. തോമസ് പപ്പറോക്കി നേതൃത്വം നല്കി.

അഞ്ചുമണിക്ക് നടന്ന സമൂഹബിലിയിൽ ബിഷപ്പ് മാർ ജോയി ആലപ്പാട്ട് മുഖ്യ കാർമ്മികനായിരുന്നു. ബിഷപ്പ് റോബർട്ട്‌ പിപ്റ്റ വചന സന്ദേശം നൽകി. അഭി. ജയ്ക്കബ് അംങ്ങാടിയത്ത് പിതാവും നിരവതി വൈദികരും സഹകാർമ്മീകരായിരുന്നു.

തുടർന്ന് മുത്തുകുടകളുടെയും ചെണ്ട മേളങ്ങളുടെയും അകമ്പടിയോടെ ഈ സംഗമത്തിൽ പങ്കെടുത്ത ഇരുന്നൂറ്റി അമ്പതിൽപരം സന്യാസിനികളെ പ്രദക്ഷിണമായി സമ്മേളന നഗരിയിലേക്ക് ആനയിച്ചു. തുടർന്നു നടന്ന പൊതുസമ്മേളനം റിതുവേനീയൻ – ബൈസൻ്റെയിൽ രൂപതാ ബിഷപ്പ് റോബർട്ട്‌ പിപ്റ്റ നിലവിളക്കു കൊളുത്തി ഉദ്ഘാടനം ചെയ്തു. ബിഷപ്പ് ജോയി ആലപ്പാട്ട് അധ്യക്ഷൻ ആയിരുന്നു. ജൂബിലേറിയൻ ബിഷപ്പ് ജേക്കബ് അങ്ങാടിയത്ത്, വാഷിങ്ങ്ഡൻ വൈറ്റ് ഹൗസ് ഫെയ്‌ത്ത് ഓഫീസിലെ മതാന്തര ബന്ധങ്ങളുടെ ലയ്സൻ ഓഫീസറും മലങ്കരഓർത്തഡോക്സ് രൂപതാംഗവുമായ റവ. ഫാ.അലക്സാണ്ടർ കുര്യൻ, ഡൊമിനിക്കൻ സന്യാസിനി റവ. സി. അമേലിയ, സി. ആനി സെറീൻ എന്നിവർ അനുഗ്രഹ പ്രസംഗങ്ങൾ നടത്തി.

ഈ സംഗമത്തിന് നേതൃത്വം നൽകിയവരെയും സാമ്പത്തിക സഹായം നല്കിയവരെയും ആദരിച്ച ചടങ്ങിന് സേക്രഡ് ഹാർട്ട് ക്നാനായ ഫൊറോനാ വികാരി ഫാ. അബ്രാഹം കളരിക്കൽ നേതൃത്വം നൽകി. ചിക്കാഗോ സിറോമലബാർ രൂപതാ വികാരി ജനറാളന്മാരായ ഫാ.തോമസ് മുളവനാൽ, ഫാ. ജോൺ മേലേപ്പുറം , ഫാ. തോമസ് കടുകപ്പള്ളിൽ, രൂപതാ ചാൻസലർ ഫാ. ജോൺസൺ കോവൂർ പുത്തൻപുരയിൽ, ബെൻസെൻവിൽ സേക്രഡ് ഹാർട്ട് പള്ളി വികാരി ഫാ. അബ്രഹാം കളരിക്കൽ, മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് അസിസ്റ്റന്റ് വികാരി ഫാ. അനീഷ് മാവേലിപുത്തൻപുരയിൽ, സി. ലിസാ ആഞലിക്കൻ എന്നിവർ നേതൃത്വം നല്കി.

സമ്മേളനത്തിൻ്റെ ചെയർ പേഴ്‌സണും വികാരി ജനറാളുമായ ഫാ. തോമസ് മുളവനാൽ സ്വാഗതവും ജനറൽ കോഓർഡിനേറ്റർ ടോണി പുല്ലാപ്പള്ളിൽ കൃതജ്ഞതയും പറഞ്ഞു. എലൈൻ ഒറ്റതൈക്കൽ സമ്മേളനത്തിന്റെ എം സീ ആയി പ്രവർത്തിച്ചു.

തുടർന്ന് ചിക്കാഗോ കത്തീഡ്രൽ, സെന്റ് മേരീസ്, സേക്രഡ് ഹാർട്ട് ഇടവകയിലെ കലാകാരികളും കലാകാരന്മാരും അവതരിപ്പിച്ച കലാസന്ധ്യ ഏവരുടെയും മുക്തകണ്ഠമായ പ്രശംസ ഏറ്റുവാങ്ങി. കലാപരിപാടികൾ ഡെന്നി പുല്ലാപ്പള്ളിൽ, ചിന്നു തോട്ടം എന്നിവർ കോർഡിനേറ്റ ചെയ്തു. നിയ ചെള്ളകണ്ടത്തിൽ കലാപരിപാടികളുടെ എം സീ ആയി പ്രവർത്തിച്ചു. ചരിത്രപരമായ ഈ കൂട്ടായ്മ ശനിയാഴ്ച്ച ഉച്ചയോടെ സമാപിക്കും.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments