പെട്രോൾ പമ്പ് മാനേജറിൽ നിന്ന് രണ്ടര ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഇൻസ്റ്റഗ്രാം താരം ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ. വെള്ളല്ലൂർ സ്വദേശികളായ വിനീത്, ജിത്തു എന്നിവരാണ് അറസ്റ്റിലായത്. കണിയാപുരം പെട്രോൾ പമ്പ് മാനേജർ എസ്.ബി.ഐയിൽ അടയ്ക്കാൻ കൊണ്ടുപോയ പണമാണ് പ്രതികൾ കവർന്നത്.
അറസ്റ്റിലായ വിനീതിനെതിരെ പത്തോളം മോഷണകേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ മാസം ഇരുപത്തിമൂന്നാം തീയതിയാണ് പണം തട്ടിയെടുത്തത്.



