ന്യൂയോർക് നഗരത്തിലെ മുഴുവൻ ഇമിഗ്രേഷൻ എൻഫോഴ്സ്മെന്റ് നടപടികൾ ഉടൻ നിർത്തിവെക്കണം മേയർ മംദാനി

Global Indian Writer · October 9, 2026 · 1 min read · 0 Comments · 0 Shares

പി പി ചെറിയാൻ

ന്യൂയോർക്കിലെ ബ്രോങ്ക്‌സിനു സമീപം ഫെഡറൽ ഇമിഗ്രേഷൻ ഓഫീസർ നടത്തിയ വെടിവെയ്പ്പിൽ ഒരാൾക്ക് പരിക്കേറ്റ സംഭവത്തിൽ ഡൊണാൾഡ് ട്രംപിനെതിരെ രൂക്ഷ പ്രതികരണവുമായി ന്യൂയോർക്ക് സിറ്റി മേയർ സോഹ്റാൻ മംദാനി.അഞ്ച് വയസ്സുള്ള ഒരു കുട്ടി കാറിലിരിക്കെയാണ് ഫെഡറൽ ഏജന്റുമാർ ഇയാൾക്ക് നേരെ വെടിയുതിർത്തത്.

സംഭവത്തെ തുടർന്ന് മേയർ മംദാനി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ഫോണിൽ ബന്ധപ്പെടുകയും നഗരത്തിലെ മുഴുവൻ ICE എൻഫോഴ്സ്മെന്റ് നടപടികളും ഉടൻ നിർത്തിവെക്കാൻ ആവശ്യപ്പെടുകയും ചെയ്തു. “ഞങ്ങളുടെ സമൂഹങ്ങളെ ഭയപ്പെടുത്താൻ ICE ഏജൻ്റുമാരെ അനുവദിക്കില്ല” എന്ന് അദ്ദേഹം എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു.

ഒക്ടോബർ 8-ന് ന്യൂയോർക്കിലെ മാർബിൾ ഹിൽ (Marble Hill) പ്രദേശത്ത്. ക്രിമിനൽ പശ്ചാത്തലമുള്ള ഡൊമിനിക്കൻ റിപ്പബ്ലിക് സ്വദേശിയായ അനധികൃത കുടിയേറ്റക്കാരനെ ലക്ഷ്യമിട്ടാണ് ഓപ്പറേഷൻ നടത്തിയതെന്ന് ഹോംലാൻഡ് സെക്യൂരിറ്റി അറിയിച്ചു.

വെടിയേറ്റ ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണെന്നും അപകടനഘട്ടം തരണം ചെയ്തുവെന്നും അധികൃതർ വ്യക്തമാക്കി. ഇയാളുടെ കാറിലുണ്ടായിരുന്ന അഞ്ച് വയസ്സുള്ള കുട്ടിക്ക് പരിക്കുകളില്ല.

ട്രംപ് ഭരണകൂടവും ന്യൂയോർക്കിലെ ഡെമോക്രാറ്റിക് നേതാക്കളും തമ്മിലുള്ള കുടിയേറ്റ വിഷയങ്ങളിലെ സംഘർഷം പുതിയ തലത്തിലേക്ക് എത്തിയിരിക്കുകയാണ് ഈ സംഭവം. കുടിയേറ്റക്കാരോട് മൃദുസമീപനം സ്വീകരിക്കുന്ന ഡെമോക്രാറ്റിക് നയങ്ങളാണ് ഇത്തരം പ്രതിസന്ധികൾക്ക് കാരണമെന്ന് ഹോംലാൻഡ് സെക്യൂരിറ്റി കുറ്റപ്പെടുത്തി.

സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും ബോഡി ക്യാമറ ദൃശ്യങ്ങൾ പുറത്തുവിടണമെന്നും ന്യൂയോർക്ക് ഇമിഗ്രന്റ് കോളിഷൻ അടക്കമുള്ള സംഘടനകൾ ആവശ്യപ്പെട്ടു.

Share this story

Leave a Comment

Your comment will be visible after admin approval.