ന്യൂഡല്‍ഹി: വോട്ടുകൊള്ള നടത്തിയ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവെക്കണമെന്നാവശ്യപ്പെട്ടുള്ള സിജെപിയുടെ ജന്തര്‍ മന്തര്‍ 2.0 സമരത്തിന്റെ തുടര്‍ച്ചയായി ഇന്നും ഡല്‍ഹിയില്‍ പ്രതിഷേധം. ഇന്ന് സിജെപിയും ഇടത് വിദ്യാര്‍ഥി സംഘടനകളും നടത്തിയ പ്രതിഷേധത്തെ ഡല്‍ഹി പൊലീസ് ക്രൂരമായി നേരിട്ടു. പ്രതിഷേധക്കാരോട് സംസാരിക്കുന്നതിനിടെ ജോണ്‍ ബ്രിട്ടാസ് എംപിയെ കസ്റ്റഡിയിലെടുത്തു. പൊലീസ് ക്രൂരമായി മര്‍ദിച്ച് റോഡില്‍ തള്ളിയെന്ന് എംപി പറഞ്ഞു.
ഡല്‍ഹി കൊണാട്ട് പ്ലേസിലാണ് എസ്എഫ്‌ഐ, എഐഎസ്എഫ് നേതൃത്വത്തില്‍ ഉച്ചക്ക് 12 മണിയോടെ പ്രതിഷേധം ആരംഭിച്ചത്. എന്നാല്‍ പ്രതിഷേധത്തെ പൊലീസ് അടിച്ചമര്‍ത്തി. എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് ആദര്‍ശ് എം. സജിയെ റോഡിലൂടെ വലിച്ചിഴച്ചു. ആദര്‍ശിന്റെ നെറ്റിയില്‍ പരിക്കേറ്റു. ജെയ്ക് സി. തോമസ് ഉള്‍പ്പെടെ നേതാക്കളെയും പ്രവര്‍ത്തകരെയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയാണ്.
Leave a Comment
Your comment will be visible after admin approval.