തിരുവനന്തപുരം: മാസപ്പടി ഇടപാടില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലന്‍സിന്റെ എഫ്‌ഐആര്‍. പിണറായി വിജയനും മുഹമ്മദ് റിയാസും ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് സാമ്പത്തിക നേട്ടമുണ്ടാക്കിയെന്ന് എഫ്‌ഐആറില്‍ പറയുന്നു. ഇതേസംബന്ധിച്ച് എഫ്‌ഐആറിന്റെ പകര്‍പ്പ് മീഡിയവണിന് ലഭിച്ചു. ഹവാല ഇടപാടില്‍ മുഹമ്മദ് റിയാസിനെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്. രണ്ട് കേസുകളിലും ടി.വീണയെ പ്രതി ചേര്‍ത്തിട്ടുണ്ട്. അന്വേഷണത്തിനായി പ്രത്യേക അന്വേഷണസംഘത്തെ ഉടന്‍ തീരുമാനിച്ചേക്കും.
2016 മുതല്‍ 2020 വരെയുള്ള കാലയളവില്‍ പ്രതികള്‍ പരസ്പരം ക്രിമിനല്‍ ഗൂഢാലോചനകള്‍ നടത്തിയെന്നാണ് കേസിലെ പ്രധാന ആരോപണം. തനിക്കും മകള്‍ക്കും മകളുടെ കമ്പനിക്കും അവിഹിത സാമ്പത്തിക നേട്ടമുണ്ടാക്കാന്‍ പിണറായി വിജയന്‍ തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്‌തെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇതിനായി ഐടി മാര്‍ക്കറ്റിങ് സേവനങ്ങളുടെ മറവില്‍ വീണയുടെ ഉടമസ്ഥതയിലുള്ള കമ്പനിക്ക് പ്രതിമാസം മൂന്ന് ലക്ഷവും, വീണക്ക് വ്യക്തിഗതമായ അഞ്ച് ലക്ഷവും നല്‍കാന്‍ നിയമവിരുദ്ധമായി കരാറുണ്ടാക്കുകയും ചെയ്തിട്ടുണ്ട്.
Leave a Comment
Your comment will be visible after admin approval.