Monday, November 25, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsപ്രവാസികൾ കേരള സമൂഹത്തിൽ നിർണായക സ്ഥാനം വഹിച്ചിട്ടുള്ളവരാണെന്ന് ചിറ്റയം ഗോപകുമാർ

പ്രവാസികൾ കേരള സമൂഹത്തിൽ നിർണായക സ്ഥാനം വഹിച്ചിട്ടുള്ളവരാണെന്ന് ചിറ്റയം ഗോപകുമാർ

ചന്ദനപ്പള്ളി: എവിടെയാണോ സ്നേഹം അവിടെ ഈശ്വരൻ ഉണ്ടെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ. ചന്ദനപ്പള്ളി വലിയപള്ളി പെരുന്നാളിനോട് അനുബന്ധിച്ചുള്ള ലോക പ്രവാസി സംഗമം  ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.പ്രവാസികളുടെ കഷ്ടപ്പാടും കഠിനാധ്വാനവുമാണ് നമ്മുടെ നാടിൻ്റെ പുരോഗതി. പ്രവാസികൾ എല്ലാ കാലത്തും കേരള സമൂഹത്തിൽ നിർണായക സ്ഥാനം വഹിച്ചിട്ടുള്ളവരാണെന്നും ചിറ്റയം ഗോപകുമാർ പറഞ്ഞു.


ചടങ്ങിൽ പ്രവാസി സംഘം ചെയർമാൻ മാത്യൂസ് പി ജേക്കബ്ബ് അദ്ധ്യക്ഷ വഹിച്ചു.പ്രവാസി സംഘടന പുതുതായി ആരംഭിച്ച ചാരിറ്റി പദ്ധതിയായ “സെമരിറ്റൻ്റെ” ഉദ്ഘാടനം ഡോക്ടർ ബിന്ദു അജി ഫിലിപ്പ്  ഇടവക വികാരി  ഫാ. ഷിജു ജോണിന് നൽകി നിർവ്വഹിച്ചു.
ഭദ്രാസന സെക്രട്ടറി ഫാ. ജോൺസൺ കല്ലിട്ടതിൽ കോർഎപ്പിസ്കോപ്പ, ഫാ. കുര്യൻ വർഗീസ് കോർഎപ്പിസ്കോപ്പ, അസിസ്റ്റൻറ് വികാരി ഫാ.ജോo  മാത്യു ,സഭാ മാനേജിങ് കമ്മിറ്റി അംഗം അഡ്വ. അനിൽ പി  വർഗീസ്,ഭദ്രാസന കൗൺസിൽ അംഗം ഡോക്ടർ ജോർജ്ജ് വർഗ്ഗീസ് കൊപ്പാറ, പ്രവാസി സംഘം കൺവീനർമാരായ ജഗി ജോൺ, ഗീവർഗീസ് ഫിലിപ്പ്, ഷാജി തോമസ്, എതിൻ സാം എബ്രഹാം, , ട്രസ്റ്റി റോയി വർഗീസ് സെക്രട്ടറി ബിജു ജോർജ്ജ് സംയുക്ത പ്രാർത്ഥനാ യോഗം സെക്രട്ടറി ജോയൻ ജോർജ് എന്നിവർ പ്രസംഗിച്ചു.

അജി പി വർഗീസിൻ്റെ
വേർപാടിൽ നൊമ്പരമായി പ്രവാസി സംഗമം

ചന്ദനപ്പള്ളി: അകാലത്തിൽ വേർപെട്ട പ്രവാസി സാമൂഹിക പ്രവർത്തകനും പ്രമുഖ സംഘാടകനും പ്രവാസി കൂട്ടായ്മയുടെ ജനറൽ കൺവീനറും ആയിരുന്ന അജി പി വർഗീസിൻ്റെ വേർപാടിൽ ലോക പ്രവാസികൾ വിതുമ്പി. പ്രവാസി സംഗമം ഉദ്ഘാടനം ചെയ്ത ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ സഹോദര തുല്യമായ സ്നേഹമാണ് തനിക്ക് അദ്ദേഹത്തോട് ഉണ്ടായിരുന്നതെന്നും,ഏറെ സ്നേഹത്തോടെ പെരുമാറുക എന്നത് അദ്ദേഹത്തിൻ്റെ സവിശേഷമായ ഗുണമായിരുന്നെന്നും അനുസ്മരിച്ചു.

ചന്ദനപ്പള്ളി വലിയപള്ളിക്ക് തീരാനഷ്ടമാണ് അജിയുടെ വേർപാട് എന്നും അദ്ദേഹത്തിൻറെ സാമൂഹിക ഇടപടലുകൾ ആരാലും അംഗീകരിക്കപ്പെടുന്നത് തന്നെയാണെന്നും ഇടവക വികാരി ഫാദർ ഷിജു ജോണും പങ്കുവെച്ചു. പ്രവാസികളുടെ കൂട്ടായ്മ ഉണ്ടാവുകയും അതുവഴി ദേശത്തിനും ഇടവകയ്ക്കും സാമൂഹിക നന്മ ചെയ്യണമെന്ന് ഏറെ ആഗ്രഹിച്ച വ്യക്തിയും സഹജീവികളോടുള്ള സ്നേഹത്തിൽ നല്ല ഒരു ശമരിയക്കാരൻ എന്ന് അദ്ദേഹത്തെ വിളിക്കാം എന്നും ലോക പ്രവാസി സംഗമം ചെയർമാൻ മാത്യൂസ് പി ജേക്കബ് പറഞ്ഞു.

നാട്ടിലും വിദേശത്തുമായി ചുരുങ്ങിയ കാലം കൊണ്ട് നിരവധി സാമൂഹിക സേവന കാരുണ്യ പ്രവർത്തനങ്ങൾ നടത്തി പ്രവാസി ലോകത്തും നാട്ടിലും ഇടം പിടിച്ച വ്യക്തിത്വമായിരുന്നു അജിപി വർഗീസ്. കോവിഡ് കാലത്ത് ഹെല്പിങ് ഹാൻസ് എന്ന സംഘടന ഉണ്ടാക്കി യുഎഇയിൽ ആകമാനം പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ആഹാരവും ചികിത്സാ സഹായവും എത്തിച്ചു. ചന്ദനപ്പള്ളിയിലെ തന്നെ സുഹൃത്തുക്കൾക്കൊപ്പം രാപകലില്ലാതെ ആവശ്യക്കാരിലേക്ക് സഹായം എത്തിച്ചു. പകരം വയ്ക്കാൻ ഇല്ലാത്ത വ്യക്തിത്വമാണ് അജി പി വർഗീസ് എന്നും ആരെയും ഭയക്കാതെ തുറന്ന സമീപനവും ആശയസംവാദവും കൊണ്ട് പൊരുതി നിന്നാണ് തൻ്റെ ലക്ഷ്യങ്ങളിൽ എത്തിയിരുന്നതെന്നും, മികച്ച സാമൂഹിക പ്രവർത്തകൻ ആയിരിക്കെ തന്നെ സംഘാടകനുമായി മികവ് തെളയിച്ചിട്ടുണ്ട് എന്നും പള്ളി ട്രസ്റ്റി റോയി വർഗ്ഗീസ് അനുസ്മരിച്ചു.

അസാമാന പ്രതിഭയുള്ള നേതാവായിരുന്നു അജി പി വർഗീസ് എന്നും ആകസ്മിക വേർപാട് എന്നും നൊമ്പരവും നാടിനും ഇടവക പള്ളിക്കും കനത്ത നഷ്ടവുമാണെന്നും സംയുക്ത പ്രാർത്ഥനയോഗം സെക്രട്ടറി ജോയൻ ജോർജ് പറഞ്ഞു. ചടങ്ങിൽ സീനിയർ അംഗം ജഗ്ഗി ജോൺ അനുസ്മരണ പ്രമേയം അവതരിപ്പിച്ചു.


 പ്രവാസി കൂട്ടായ്മയിലെ വിവിധ ചാപ്റ്ററുകളെ പ്രതിനിധീകരിച്ച് പങ്കെടുത്ത അംഗങ്ങൾ പുതിയ ചാരിറ്റി പദ്ധതിയിലേക്ക് ഉള്ള ധനസഹായം ചടങ്ങിൽ കൈമാറി.പ്രവാസി കൂട്ടായ്മ സ്പോൺസർ ചെയ്ത സുമേഷ് കുട്ടിക്കലിൻ്റെയും സംഘത്തിൻ്റെയും മ്യൂസിക്കൽ മെഗാ ഷോ  പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments