Saturday, May 4, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsനവോദയ മലേഷ്യക്ക് പുതിയ സാരഥികൾ

നവോദയ മലേഷ്യക്ക് പുതിയ സാരഥികൾ

ക്വലാലംപുർ :  നവോദയ സാംസ്‌കാരിക വേദിയുടെ മലേഷ്യൻ ഘടകത്തിന്റെ പ്രതിനിധി സമ്മേളനത്തിന്റെ ഭാഗമായി പുതിയ സാരഥികളെ തിരഞ്ഞെടുത്തു. മുഹമ്മദ്‌ ബാദുഷയും മൊയ്തു വെട്ടിപ്പുഴയുമാണ് മുഖ്യ രക്ഷാധികാരികൾ. പ്രസിഡന്റായി സതീഷ് രമ്പേത്തിനെയും സെക്രട്ടറിയായി മൻസൂർ മദീനയേയും തിരഞ്ഞെടുത്തു. ഷരീഫ് തിരൂരാണ് പുതിയ ട്രഷറർ. ഷെഫി മതിലകം, അനൂപ് എന്നിവർ വൈസ് പ്രസിഡന്റ്മാരും രാജേഷ് കാഞ്ഞിരക്കാടൻ, സൂഫിയാൻ വണ്ടൂർ എന്നിവർ ജോയിന്റ് സെക്രട്ടറിമാരുമാണ്. ഷരീഫ് മസ്ഹർ ഹെൽപ് ലൈൻ ചെയർമാനും സലിം റെയാൻ വൈസ് ചെയർമാനുമായി തുടരും. ഉമേഷ്‌ അഞ്ചാംപുരയും ഷബീർ അലിയുമാണ് ഐടി സെല്ലിന്റെ ഭാരവാഹികൾ.

കഴിഞ്ഞ വർഷം ഏപ്രിലോടെയാണ് നവോദയ മലേഷ്യ ഹെൽപ് വിങ് ആരംഭിച്ച് പ്രവർത്തനം സജീവമാക്കിയത്. നവോദയ മലേഷ്യയുടെ പ്രവർത്തനം കൂടുതൽ മികവുറ്റതാക്കുക തന്നെയാണ് തുടർ ലക്ഷ്യമെന്നും, പ്രവാസി ക്ഷേമ പ്രവർത്തങ്ങളോടൊപ്പം മികവുറ്റ സാംസ്‌കാരിക പരിപാടികൾ കൂടി സംഘടിപ്പിക്കാൻ നവോദയ ലക്ഷ്യമിടുന്നതായി പ്രതിനിധി സമ്മേളനത്തിൽ ഭാരവാഹികൾ അറിയിച്ചു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments