Saturday, May 18, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsപ്രസവിച്ചയുടനെ കുഞ്ഞിനെ വലിച്ചെറിഞ്ഞ് കൊന്ന സംഭവം; പ്രതിയായ അമ്മ റിമാൻഡിൽ

പ്രസവിച്ചയുടനെ കുഞ്ഞിനെ വലിച്ചെറിഞ്ഞ് കൊന്ന സംഭവം; പ്രതിയായ അമ്മ റിമാൻഡിൽ

എറണാകുളം: ഫ്‌ളാറ്റിൽ നിന്ന് നവജാത ശിശുവിനെ വലിച്ചെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തിൽ 23-കാരിയായ കുഞ്ഞിന്റെ അമ്മ റിമാൻഡിൽ. 14 ദിവസത്തേക്കാണ് യുവതിയെ റിമാൻഡ് ചെയ്തത്. നിലവിൽ യുവതി ചികിത്സയിലായതിനാൽ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് യുവതിയെ ഉടൻ കസ്റ്റഡിയിലെടുക്കില്ലെന്ന് പൊലീസ് പറഞ്ഞു. യുവതി ചികിത്സയിൽ കഴിയുന്ന ആശുപത്രിയിലെത്തിയായിരുന്നു റിമാൻഡ് നടപടികൾ പൂർത്തീകരിച്ചത്.

ഇന്നലെ രാവിലെ ഫ്‌ളാറ്റിലെ ശൗചാലയത്തിൽ രഹസ്യമായി പ്രസവിച്ച കുഞ്ഞിനെ യുവതി കൊറിയർ ബോക്‌സിലാക്കി 5-ാം നിലയുടെ മുകളിൽ നിന്ന് താഴേയ്‌ക്ക് വലിച്ചെറിയുകയായിരുന്നു. യുവതി ബലാത്സംഗത്തിന് ഇരയായതാണെന്ന് പൊലീസ് പറഞ്ഞിരുന്നു. എന്നാൽ തുടർന്ന് നടത്തിയ പ്രാഥമിക ചോദ്യം ചെയ്യലിൽ തനിക്ക് പരിചയമുണ്ടായിരുന്നയാളാണെന്ന് യുവതി പറഞ്ഞു. ഇയാൾക്കെതിരെ നിലവിൽ മൊഴി നൽകിയിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരം.

ഗർഭിണിയാണെന്ന് അറിഞ്ഞയുടൻ ഗർഭഛിദ്രം നടത്താൻ ശ്രമിച്ചതായും പൊലീസിന് യുവതി മൊഴി നൽകിയിട്ടുണ്ട്. ഇക്കാര്യം യുവതിയുടെ ഫോൺ പരിശോധിച്ച ശേഷം പൊലീസ് ഉറപ്പു വരുത്തും. കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ഞരമ്പ് മുറിച്ച് ആത്മഹത്യയ്‌ക്ക് ശ്രമിച്ചതായും യുവതി പറഞ്ഞു. അതേസമയം യുവതിയെ പരിശോധിക്കുന്ന ഡോക്ടറുടെ റിപ്പോർട്ട് കണക്കിലെടുത്ത ശേഷം യുവതിയെ കസ്റ്റഡിയിലെടുക്കുമെന്നും നിലവിൽ യുവതിക്കെതിരെ മാത്രമാണ് കേസെടുത്തിട്ടുള്ളതെന്നും പൊലീസ് അറിയിച്ചു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments