പി പി ചെറിയാൻ
ഫ്രിസ്കോ(ഡാളസ് ):ടീനേജ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ പദ്ധതിയിടുകയും, ലൈഫ് (Lyft) റൈഡ് ഷെയർ ഡ്രൈവറുടെ തൊണ്ടയറുത്ത് കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിൽ ഫ്രിസ്കോ സ്വദേശിയായ യുവാവിന് 75 വർഷം തടവ് ശിക്ഷ വിധിച്ചു. ഇരുപതുകാരനായ ആന്റ്വെയ്ൻ കർമെൻ വില്യംസ് ആണ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ശിക്ഷിക്കപ്പെട്ടതായി കോളിൻ കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി ഗ്രെഗ് വില്ലിസ് ഒക്ടോബർ 13 ചൊവ്വാഴ്ച പ്രഖ്യാപിച്ചു.
2024 ഡിസംബർ 16-നാണ് സംഭവം. ലൈഫ് ഡ്രൈവറെ കത്തിയുപയോഗിച്ച് ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച പ്രതി, അദ്ദേഹത്തിന്റെ കാർ മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. തൊണ്ടയിലും കൈയിലുമാണ് ഗുരുതര വെട്ടേറ്റതെങ്കിലും ഡ്രൈവർ ജീവനോടെ രക്ഷപ്പെട്ടു.
13 വയസ്സുള്ള ഒരു പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ പ്രതി പദ്ധതിയിട്ടിരുന്നതായി അന്വേഷണത്തിൽ തെളിഞ്ഞു. സ്നാപ്ചാറ്റ് സന്ദേശങ്ങളിലൂടെയാണ് ഈ വിവരങ്ങൾ പുറത്തുവന്നത്.
ഫസ്റ്റ് ഡിഗ്രി അഗ്രവേറ്റഡ് റോബറി കേസിൽ കുറ്റക്കാരനാണെന്ന് സമ്മതിച്ച വില്യംസിന് കൊളിൻ കൗണ്ടി കോടതിയാണ് 75 വർഷത്തെ കഠിന തടവ് വിധിച്ചത്. പ്രായപൂർത്തിയാകാത്ത കുട്ടികൾക്കെതിരെയുള്ള ലൈംഗിക കുറ്റകൃത്യങ്ങളും മറ്റു ഭീഷണികളും ഇയാൾക്കെതിരെ കോടതിയിൽ തെളിയിക്കപ്പെട്ടു.
Leave a Comment
Your comment will be visible after admin approval.