കോട്ടയം: ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി കേന്ദ്രമന്ത്രി സുരേഷ് ഗോപി കോട്ടയം റെയിൽവേ സ്റ്റേഷൻ സന്ദർശിച്ചു. ശബരിമല തീർത്ഥാനുമായി ബന്ധപ്പെട്ട ഈ വർഷം കൂടുതൽ തീർത്ഥാടകരെ എത്താൻ സാധ്യതയുണ്ടെന്നും അതിന്റെ അടിസ്ഥാനത്തിൽ അടിസ്ഥാന സൗകര്യങ്ങൾ വിലയിരുത്താൻ കേന്ദ്ര റെയിൽവേ മന്ത്രിയുടെ നിർദേശപ്രകാരമാണ് റെയിൽവേ സ്റ്റേഷൻ സന്ദർശനമെന്നും സുരേഷ് ഗോപി പറഞ്ഞു. സീസൺ കാലത്ത് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനുള്ള ജോലികൾ റെയിൽവേ നേരത്തെ തുടങ്ങിയിട്ടുണ്ട്. കൂടുതൽ റെയിൽവേ സ്റ്റേഷനുകൾ സന്ദർശിച്ച് സൗകര്യങ്ങൾ വിലയിരുത്തും.
കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ അടക്കം ശബരിമല സീസൺ കാലത്ത് ആലോചനയിലുണ്ടെന്നും ചെങ്ങന്നൂർ അടക്കമുള്ള റെയിൽവേ സ്റ്റേഷനുകളുടെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുമെന്നും അദ്ദേഗം പറഞ്ഞു. ശബരിമലയിലേക്ക് തീർത്ഥാടകരെ എത്തിക്കാൻ അനുയോജ്യമായ റെയിൽ പാതകൾ ഏതാണോ അതുണ്ടാകുമെന്നും അങ്കമാലി-ശബരി റെയിൽ പാത സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി കേന്ദ്രമന്ത്രി വ്യക്തമാക്കി. കേരളത്തിൽ എയിംസ് വരുമെന്നും അത് വരരുതെന്ന് ആഗ്രഹിക്കുന്നത് ആരാണെന്നൊക്കെ എല്ലാവർക്കും അറിയാമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
Leave a Comment
Your comment will be visible after admin approval.