സുഹൈല്‍ സജീവിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

Global Indian Writer · October 17, 2026 · 1 min read · 0 Comments · 0 Shares

കൊച്ചി: നെടുമ്പാശ്ശേരിയില്‍ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടക്കേസിലെ മുഖ്യപ്രതി സുഹൈല്‍ സജീവിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. സുഹൈല്‍ സജീവ് ഉള്‍പ്പെടെ നാല് പ്രതികളുടെയും ജാമ്യാപേക്ഷ കോടതി തള്ളി. സുഹൈലിന്റെ സുഹൃത്തുക്കളായ നിനവ്, ജോയല്‍, അമീന്‍ എന്നിവരാണ് മറ്റ് പ്രതികള്‍.

ജാമ്യാപേക്ഷയില്‍ ഇന്നലെ വാദം പൂര്‍ത്തിയായിരുന്നു. പ്രതികള്‍ക്കെതിരെ ഗൂഢാലോചന നടന്നെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. മൊഴി നല്‍കിയ പ്രിയാദ് എങ്ങനെ സീനിലേക്ക് വന്നെന്നും പ്രാഥമിക മൊഴി നല്‍കാന്‍ എങ്ങനെ കഴിയുമെന്നും മൊഴി നല്‍കാന്‍ അയാള്‍ സംഭവം കണ്ടതായി തെളിവുണ്ടോയെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ ചോദ്യം. നരഹത്യ ചുമത്താന്‍ എന്തു കുറ്റമാണ് ഉണ്ടായതെന്നും അമിതവേഗത്തിലായിരുന്നെന്നതിന് തെളിവുകളില്ലെന്നും പ്രതിഭാഗം പറഞ്ഞിരുന്നു.

Share this story

Leave a Comment

Your comment will be visible after admin approval.