Sunday, November 24, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഒഡീഷ ട്രെയിൻ ദുരന്തത്തിൽ ദുഃഖം രേഖപ്പെടുത്തി ഫ്രാൻസിസ് മാർപാപ്പ

ഒഡീഷ ട്രെയിൻ ദുരന്തത്തിൽ ദുഃഖം രേഖപ്പെടുത്തി ഫ്രാൻസിസ് മാർപാപ്പ

ഒഡീഷ ട്രെയിൻ ദുരന്തത്തിൽ ദുഃഖം രേഖപ്പെടുത്തി ഫ്രാൻസിസ് മാർപാപ്പ. അപകടത്തിൽ മരണപ്പെട്ടവർക്കു വേണ്ടി പ്രാർത്ഥന നടത്തുമെന്നും മാർപാപ്പയുടെ സന്ദേശത്തിൽ പറയുന്നു.

ഒഡീഷ ട്രെയിൻ ദുരന്തത്തിൽ മരണപ്പെട്ടവർക്ക് വേണ്ടി പ്രാർത്ഥന നടത്തി ഫ്രാൻസിസ് മാർപാപ്പ. 288 പേരുടെ മരണത്തിന് കാരണമായ ട്രെയിൻ ദുരന്തത്തിൽ അതിയായ ദു:ഖം രേഖപ്പെടുത്തുകയും പ്രാർത്ഥനയും അനുശോചനവും അറിയിക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസം രാത്രിയാണ് ഒഡീഷയിൽ ദാരുണമായ ട്രെയിൻ ദുരന്തം ഉണ്ടായത്. ഷാലിമാറില്‍ നിന്ന് (കൊല്‍ക്കത്ത)-ചെന്നൈ സെന്‍ട്രലിലേക്ക് പോകുകയായിരുന്ന കോറമാൻഡൽ എക്‌സ്പ്രസും (12841) യശ്വന്ത്പുരില്‍നിന്ന് ഹൗറയിലേക്ക് പോവുകയായിരുന്ന യശ്വന്ത്പുര്‍ – ഹൗറ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസും (12864 ) ഒരു ചരക്ക് തീവണ്ടിയുമാണ് അപകടത്തില്‍ പെട്ടത്.

Also Read-  മരണസംഖ്യ 294 ആയി; അന്വേഷണത്തിന് ഉത്തരവിട്ട് പ്രധാനമന്ത്രി

അപകടത്തിൽ 294 പേർ മരിച്ചതായാണ് ഏറ്റവും ഒടുവിലത്തെ റിപ്പോർട്ട്. ആയിരത്തോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ട്രെയിൻ അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

20 വർഷത്തിനിടെ ഇന്ത്യയിൽ നടന്ന ഏറ്റവും വലിയ അപകടമാണ് ഒഡീഷയിലേത്. ഷാലിമാർ – ചെന്നൈ കോറമാൻഡൽ എക്സ്പ്രസ് ലൂപ്പ് ലൈനിൽ നിർത്തിയിട്ടിരുന്ന ചരക്ക് ട്രെയിനിലേക്ക് ഇടിച്ചുകയറി. ബോഗികൾ സമീപത്തെ പാളത്തിലേക്ക് മറിഞ്ഞു. ഇതിനിടെ ആ പാളത്തിലൂടെ വന്ന ബെംഗളൂരു- ഹൗറ എക്സ്പ്രസ് നേരത്തെ വീണുകിടന്ന ബോഗികളിലേക്ക് ഇടിച്ചുകയറിയതാണ് അപകടത്തിന്റെ തീവ്രത വർധിപ്പിച്ചത്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments