മണ്ണാർക്കാട് പ്രധാനമന്ത്രിയെ അധിക്ഷേപിച്ചെന്ന പരാതിയിൽ വിദ്യാർത്ഥികൾക്കെതിരെ കേസ്

Global Indian Writer · October 22, 2026 · 1 min read · 0 Comments · 0 Shares

പാലക്കാട്: മണ്ണാർക്കാട് പ്രധാനമന്ത്രിയെ അധിക്ഷേപിച്ചെന്ന പരാതിയിൽ വിദ്യാർത്ഥികൾക്കെതിരെ കേസ്. കല്ലടി എംഇഎസ് കോളേജിലെ കണ്ടാലറിയാവുന്ന പതിനഞ്ച് വിദ്യാർഥികൾക്കെതിരെയാണ് കേസെടുത്തത്.

എംഎസ്എഫ്, എസ്എഫ്ഐ പ്രവർത്തകർക്കെതിരെയാണ് നടപടി. പ്രധാനമന്ത്രിയുടെ ഫോട്ടോയിൽ ചവിട്ടി നൃത്തം ചെയ്തുവെന്ന ബിജെപി നേതാവിന്റെ പരാതിയിലാണ് മണ്ണാർക്കാട് പൊലീസ് കേസെടുത്തത്. മോദിയുടെ ഫോട്ടോയിൽ ചവിട്ടി മുദ്രാവാക്യം വിളിക്കുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

Share this story

Leave a Comment

Your comment will be visible after admin approval.