യൂസേഴ്സിൻ്റെ സ്വകാര്യത സംബന്ധിച്ച് തെറ്റായ വിവരങ്ങൾ നൽകിയ മെറ്റയ്ക്ക് 25 ബില്യൺ ഡോളർ പിഴ വിധിച്ചു

Global Indian Writer · October 22, 2026 · 1 min read · 0 Comments · 0 Shares

പി.പി ചെറിയാൻ

ന്യൂ മെക്സിക്കോ: ന്യൂ മെക്സിക്കോയിൽ മെറ്റയ്ക്ക് 25 ബില്യൺ ഡോളർ പിഴ വിധിച്ചു യൂസേഴ്സിൻ്റെ സ്വകാര്യത സംബന്ധിച്ച് തെറ്റായ വിവരങ്ങൾ നൽകിയതിനും, വ്യക്തിഗത വിവരങ്ങൾ ചോർത്തി നൽകിയതിനും ഫെയ്‌സ്ബുക്കിൻ്റെ മാതൃകമ്പനിയായ മെറ്റയ്ക്ക് അമേരിക്കയിലെ ന്യൂ മെക്സിക്കോ കോടതി 25 ബില്യൺ ഡോളർ (ഏകദേശം 2 ലക്ഷം കോടിയിലധികം രൂപ) പിഴയൊടുക്കാൻ ഉത്തരവിട്ടു.

2016-ലെ അമേരിക്കൻ പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് കാലത്ത് ട്രംപിൻ്റെ കാമ്പെയ്‌നുമായി ബന്ധപ്പെട്ട ‘കേംബ്രിഡ്ജ് അനലിറ്റിക്ക’ ഡാറ്റാ ചോർച്ചാ വിവാദവുമായി ബന്ധപ്പെട്ടാണ് ഈ നടപടി.ചരിത്രപരമായ വിധി: ടെക് ഭീമന്മാർക്കെതിരെ ഇതുവരെ ഉണ്ടായിട്ടുള്ളതിൽവെച്ച് ഏറ്റവും വലിയ പിഴകളിൽ ഒന്നാണിത്. ഉപഭോക്തൃ സംരക്ഷണ നിയമങ്ങൾ ലംഘിച്ചുകൊണ്ട് മെറ്റ കോടിക്കണക്കിന് ലംഘനങ്ങൾ നടത്തിയതായി ജൂറി കണ്ടെത്തി.മെറ്റയുടെ പ്രതികരണം: കോടതി വിധിക്കെതിരെ അപ്പീൽ പോകുമെന്ന് മെറ്റയുടെ ചീഫ് ലീഗൽ ഓഫീസർ വ്യക്തമാക്കി

Share this story

Leave a Comment

Your comment will be visible after admin approval.