തിരുവനന്തപുരം: സംസ്ഥാനത്ത് ലേബര്‍ കോഡ് നടപ്പിലാക്കുന്നത് പഠിക്കാന്‍ സമിതി രൂപീകരിച്ച് സര്‍ക്കാര്‍. മുഖ്യമന്ത്രി വി.ഡി സതീശന്റെ അധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന തൊഴിലാളി സംഘടനകളുടെ യോഗത്തിലാണ് തീരുമാനം. 10 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശം നല്കി. സംസ്ഥാന സര്‍ക്കാര്‍ ഉണ്ടാക്കിയ ഡ്രാഫ്റ്റ് ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചയായി.
ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നതിനാണ് 17 അംഗ കമ്മിറ്റി രൂപീകരിച്ചത്. കേരള സര്‍ക്കാര്‍ ഉണ്ടാക്കുന്ന ചട്ടം ഇന്ത്യക്ക് മാതൃകയാകുമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു. വിവിധ തൊളിലാളി സംഘടനകളെ പ്രതിനിധീകരിച്ച് 23 പ്രതിനിധികളും, ലേബര്‍ കമ്മീഷണറും യോഗത്തില്‍ പങ്കെടുത്തിരുന്നു.
Leave a Comment
Your comment will be visible after admin approval.