വ്യോമയാന ഇന്ധനിരക്ക് കുറക്കാന്‍ നികുതി കുറച്ച് വിജയിയുടെ നേതൃത്വത്തിലുള്ള ടിവികെ സര്‍ക്കാര്‍

Global Indian Writer · October 25, 2026 · 1 min read · 0 Comments · 0 Shares

ചെന്നൈ: വ്യോമയാന ഇന്ധനിരക്ക് കുറക്കാന്‍ നികുതി കുറച്ച് വിജയിയുടെ നേതൃത്വത്തിലുള്ള ടിവികെ സര്‍ക്കാര്‍. ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യൂവലിനുള്ള വാറ്റാണ് കുറച്ചത്. ഇത കുത്തനെ ഉയരുന്ന വിമാനനിരക്കില്‍ പ്രതിസന്ധിയിലായ കമ്പനികള്‍ക്ക് ചെറിയ ആശ്വാസം നല്‍കും.

ചെന്നൈ വിമാനത്താവളത്തില്‍ എടിഎഫ് നിരക്ക് 29 ശതമാനത്തില്‍ നിന്ന് 16 ശതമാനമായാണ് കുറച്ചത്. മറ്റ് എയര്‍പോര്‍ട്ടുകളില്‍ നിരക്കില്‍ ഒരു ശതമാനത്തിന്റെ കുറവ് വരുത്തിയിട്ടുണ്ട്. വിമാനകമ്പനികളുടെ ചെലവിന്റെ 30 ശതമാനവും ഇന്ധനച്ചലവാണ്. മിഡില്‍ ഈസ്റ്റ്സംഘര്‍ഷത്തെ തുടര്‍ന്ന് വിമാന ഇന്ധനനിരക്ക് റോക്കറ്റ് വേഗത്തില്‍ കുതിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിരക്ക് പിടിച്ചുനിര്‍ത്താന്‍ വിജയിയുടെ ഇടപെടല്‍. വിമാനഇന്ധനം നിലവില്‍ ജിഎസ്ടി പരിധിക്ക് പുറത്താണ്. അതാത് സംസ്ഥാനങ്ങളാണ് വിമാന ഇന്ധനത്തിലുള്ള വാറ്റ് നിരക്ക് തീരുമാനിക്കുന്നത്. ഈ അധികാരം ഉപയോഗിച്ചാണ് വിമാനഇന്ധനത്തിനുള്ള നികുതി കേന്ദ്രസര്‍ക്കാര്‍ കുറച്ചിരിക്കുന്നത്.

അതേസമയം, ടിവികെ സര്‍ക്കാറിന്റെ നടപടിയെ പ്രകീര്‍ത്തിച്ച് കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തി. കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹന്‍ റായിഡുവാണ് വിജയിയുടെ നടപടിയെ പ്രകീര്‍ത്തിച്ച് രംഗത്തെത്തിയത്. തമിഴ്‌നാട് സര്‍ക്കാറിന്റെ ഉത്തരവ് പങ്കുവെച്ചായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്.

Share this story

Leave a Comment

Your comment will be visible after admin approval.