മുഖ്യമന്ത്രി വി.ഡി സതീശൻ ആക്രമിക്കപ്പെടാൻ സാധ്യതയുണ്ടെന്ന് വ്യാജ സന്ദേശം : യുവാവ് അറസ്റ്റിൽ

Global Indian Writer · October 25, 2026 · 1 min read · 0 Comments · 0 Shares

കോഴിക്കോട്: കോഴിക്കോടേക്ക് എത്തുന്ന മുഖ്യമന്ത്രി വി.ഡി സതീശൻ ആക്രമിക്കപ്പെടാൻ സാധ്യതയുണ്ടെന്ന് പൊലീസിന് ലഭിച്ച വ്യാജ സന്ദേശത്തിൽ ടൗൺ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കൺട്രോൾ റൂമിലേക്കായിരുന്നു വ്യാജ സന്ദേശമെത്തിയത്. മുഖ്യമന്ത്രി ആക്രമിക്കപ്പെടാൻ സാധ്യത ഉണ്ടെന്നും കൂടുതൽ പൊലീസിനെ വിന്യസിക്കണം എന്നുമായിരുന്നു സന്ദേശം. പ്രാഥമിക അന്വേഷണത്തിൽ തന്നെ ഇത് വ്യാജ സന്ദേശമെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു.

Share this story

Leave a Comment

Your comment will be visible after admin approval.