പിഎസ്‍സി ചെയർമാനെ പുറത്താക്കാൻ അസാധാരണ നീക്കവുമായി ലോക്ഭവൻ

Global Indian Writer · October 25, 2026 · 1 min read · 0 Comments · 0 Shares

തിരുവനന്തപുരം: പിഎസ്‍സി ചെയർമാനെ പുറത്താക്കാൻ അസാധാരണ നീക്കവുമായി ലോക്ഭവൻ. മുൻ ഗവർണർ രാജേന്ദ്ര ആർലേക്കറാണ് രാഷ്ട്രപതിക്ക് കത്തയച്ചത്. ചെയർമാൻ എം.ആർ ബൈജുവിനെയും അംഗങ്ങളെയും പുറത്താക്കണമെന്നാണ് കത്തിലെ ആവശ്യം.

പിഎസ്സി പരീക്ഷകളിലെ ക്രമക്കേടുകളെത്തുടർന്ന് ഉയർന്നുവന്ന വിവാദങ്ങളും പരാതികളും പരിഗണിച്ചാണ് ഗവർണറുടെ നീക്കം. പിഎസ്സി ചെയർമാനെയും അംഗങ്ങളെയും നീക്കം ചെയ്യാനുള്ള അധികാരം രാഷ്ട്രപതിക്കാണ്. അന്വേഷണ റിപ്പോർട്ടുകൾ പരിശോധിച്ച് രാഷ്ട്രപതിയായിരിക്കും അന്തിമ തീരുമാനം എടുക്കുക. ഈ ശിപാർശ അം​ഗീകരിക്കാനായിരിക്കും കൂടുതൽ സാധ്യത.


ആസൂത്രണ ബോർഡ് പരീക്ഷയുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ കണ്ടെത്തുകയും എസ്ഐടി അന്വേഷണം നടക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഈ ഇടപെടൽ. അന്വേഷണവുമായി സഹകരിക്കേണ്ടതില്ലെന്നും രേഖകൾ കൈമാറേണ്ടതില്ലെന്നുമുള്ള പിഎസ്സി ബോർഡിന്റെ തീരുമാനങ്ങൾ ഹൈക്കോടതിയിൽ നിയമനടപടികൾക്ക് വഴിവെച്ചിരുന്നു. ഗവർണറുടെ ഈ ശിപാർശ, നിലവിൽ പിഎസ്സി ചെയർമാനും അംഗങ്ങളും പുറത്താക്കപ്പെടാനുള്ള സാഹചര്യമാണ് ഒരുക്കിയിരിക്കുന്നത്.നിലവിൽ മൂന്ന് പരീക്ഷകളുമായി ബന്ധപ്പെട്ട് ക്രമക്കേടുകൾ കണ്ടെത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ച് എഫ്ഐആർ രജിസ്റ്റർ ചെയ്യാനിരിക്കെയാണ് ഈ നീക്കം.

Share this story

Leave a Comment

Your comment will be visible after admin approval.