കൊച്ചി: ചേരാനല്ലൂര്‍ വാഹനാപകടം പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും. മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണന്റെ മരണത്തിനിടയാക്കിയ വാഹനം ഓടിച്ച 17കാരന്റെ പിതാവായ ജഡ്ജിയെ കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. വാഹന ഉടമ കൂടിയാണ് ഇദ്ദേഹം.17കാരനെ കസ്റ്റഡിയിലെടുത്ത് ജാമ്യത്തിൽ വിട്ട നടപടിയിൽ വിമർശനം ശക്തമാകുന്നതിനിടെയാണ് ആർ സി ഓണർക്കെതിരെ കേസെടുത്തത്.
കേസിലെ വകുപ്പുകൾ മാറ്റിയെഴുതിയാണ് ജഡ്ജിക്കെതിരെ കേസെടുത്തത്. ആർസി ഓണർ പ്രതിയാകുന്ന രീതിയിൽ വകുപ്പ് ചുമത്തി കോടതിയിൽ റിപ്പോർട്ട് നൽകുകയായിരുന്നു. MV ആക്ട് 199(a) യാണ് ചുമത്തിയത്. പ്രായപൂർത്തിയാകാത്തയാൾ വാഹനം ഓടിച്ച് അപകടമുണ്ടാക്കിയാൽ ആർസി ഉടമയ്ക്കും, മാതാപിതാക്കൾക്കും എതിരെ ചുമത്തുന്ന വകുപ്പാണിത്.
വാഹന ഉടമയായ ജഡ്ജിയോട് വിശദീകരണം തേടി ഹൈക്കോടതി മെമ്മോ കെെമാറിയിട്ടുണ്ട്. ജുഡീഷ്യറിക്ക് അവമതിപ്പുണ്ടാക്കി എന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു
Leave a Comment
Your comment will be visible after admin approval.