യൂറോപ്പില്‍ പ്രതിഷേധം കത്തുന്നു; പോര്‍ച്ചുഗലിലും അല്‍ബേനിയയിലും സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് തീയിട്ടു

Global Indian Writer · October 26, 2026 · 1 min read · 0 Comments · 0 Shares

ടിരാന:∙ അൽബേനിയൻ തലസ്ഥാനമായ ടിരാനയിൽ സർക്കാർവിരുദ്ധ പ്രതിഷേധം വീണ്ടും ശക്തമാകുന്നു. പ്രധാനമന്ത്രി എഡി റാമ പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ആയിരങ്ങൾ തെരുവിലിറങ്ങിയത്. രാജി ആവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫിസിലേക്ക് മാർച്ച് നടത്തിയ പ്രതിഷേധക്കാർ ചർച്ചയ്ക്കായി സജ്ജീകരിച്ചിരുന്ന കസേരകൾക്കു തീയിടുകയും ചെയ്തു. അഴിമതി, തൊഴിലില്ലായ്മ, വിദ്യാഭ്യാസ മേഖലയിലെ താഴ്ന്ന നിലവാരം എന്നിവ ചൂണ്ടിക്കാട്ടിയാണ് വിദ്യാർഥികൾ പ്രതിഷേധിക്കുന്നത്. സർക്കാർ ഓഫിസുകൾക്കു നേരെ വ്യാപക ആക്രമണം നടന്നിരുന്നു.

‘അക്രമത്തിലൂടെ രാജിവയ്പിക്കാമെന്ന് കരുതുന്നത് തെറ്റാണ്, എന്നാൽ പ്രതിഷേധക്കാർ ആവശ്യപ്പെടുന്നതെല്ലാം അനാവശ്യമാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല’ പ്രധാനമന്ത്രി വിഡിയോ സന്ദേശത്തിൽ വ്യക്തമാക്കി.

അതേസമയം, ഫ്രാൻസിലും സർക്കാർവിരുദ്ധ പ്രക്ഷോഭങ്ങൾ രൂക്ഷമാവുകയാണ്. 31ന് വീണ്ടും പ്രതിഷേധിക്കാനും നവംബർ 5ന് രാജ്യവ്യാപകമായി പണിമുടക്ക് നടത്താനും വിവിധ ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്തു. കഴിഞ്ഞ ശനിയാഴ്ച നടന്ന പ്രതിഷേധ മാർച്ചിൽ 4,10,000 പേരാണ് പങ്കെടുത്തത്. മുൻ ആഴ്ചകളിലുണ്ടായതുപോലുള്ള അക്രമങ്ങളും കൊള്ളയും ഒഴിവാക്കാൻ 70,000 പൊലീസുകാരെയാണ് സർക്കാർ വിന്യസിച്ചത്.

ശനിയാഴ്ച ബെൽജിയം തലസ്ഥാനമായ ബ്രസൽസിൽ പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടലുണ്ടായി.

Share this story

Leave a Comment

Your comment will be visible after admin approval.