ചേരാനല്ലൂർ അപകടം:പതിനേഴുകാരന്റെ പിതാവായ ജഡ്ജിയെ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്യും

Global Indian Writer · October 29, 2026 · 1 min read · 0 Comments · 0 Shares

കൊച്ചി: ചേരാനല്ലൂർ അപകടത്തിൽ കാറോടിച്ചിരുന്ന പതിനേഴുകാരന്റെ പിതാവായ അഡീഷണൽ സെഷൻസ് ജഡ്ജിയെ കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ഇന്നും ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി അദ്ദേഹത്തോട് രാവിലെ 11 മണിയോടെ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ബുധനഴ്ച ഇയാളെ മൂന്ന് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. അതിനിടെ അഡീഷണൽ ജഡ്ജി മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഇന്ന് തന്നെ ഈ ഹർജി പരിഗണിക്കും. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ചിന്റെ മുമ്പാകെയാണ് ഹർജി എത്തുക.


ജഡ്ജിയുടെ ഫ്‌ളാറ്റിൽ ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ച വൈകീട്ടും പോലീസ് പരിശോധനനടത്തി. 17-കാരൻ ഉപയോഗിച്ചിരുന്നതെന്ന് സംശയിക്കുന്ന ആഡംബരബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്തു. ചില ഡിജിറ്റൽ ഉപകരണങ്ങളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്

Share this story

Leave a Comment

Your comment will be visible after admin approval.