തിരുവനന്തപുരം: കിഫ്ബി ഭൂമി ഇടപാടുകളിലെ വിജിലൻസ് അന്വേഷണം അന്നത്തെ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനിലേക്കും. കിഫ്ബി ചെയർമാനായിരുന്ന പിണറായി വിജയൻ പങ്കെടുത്ത യോഗത്തിലാണ് ഭൂമി ഏറ്റെടുക്കാൻ തീരുമാനമെടുത്തതെന്നാണ് പുറത്തുവരുന്ന വിവരം. പ്രാഥമിക അന്വേഷണം മതിയോ അതോ എഫ്ഐആർ രജിസ്റ്റർ ചെയ്യണമോയെന്ന കാര്യത്തിൽ ആഭ്യന്തരവകുപ്പ് അന്തിമ തീരുമാനമെടുക്കും.
കണ്ണൂരിൽ കിൻഫ്രയ്ക്കായി കിഫ്ബി ഭൂമി ഏറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കാൻ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് ഇടപെട്ടതായി വ്യക്തമാക്കുന്ന നിർണായക രേഖകൾ നേരത്തെ പുറത്തുവന്നിരുന്നു. ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട ഇടപാടുകൾ, നൽകിയ വില, പദ്ധതികളുടെ നിലവിലെ സ്ഥിതി എന്നിവ പരിശോധിച്ചുകൊണ്ട് സമഗ്രമായ അന്വേഷണം നടത്താനാണ് സർക്കാർ തീരുമാനം.
Leave a Comment
Your comment will be visible after admin approval.