ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ ഇന്‍ഡ്യ സഖ്യത്തിന്റെ പ്രതീകാത്മക മോക്ക് ഇംപീച്ച്‌മെന്റ് ഇന്ന് നടക്കില്ല. നാളെ വൈകുന്നേരം 3.30ന് ഖാർഗെയുടെ വസതിയിൽ നടക്കും. പ്രതികൂല കാലാവസ്ഥ മൂലമാണ് മാറ്റിയത്.
ഖാര്‍ഗെ ഇംപീച്ച് പ്രമേയം അവതരിപ്പിക്കും. പ്രതിപക്ഷ എംപിമാരും നേതാക്കളും പ്രമേയത്തെ പിന്തുണച്ച് സംസാരിക്കും. മുന്‍ സുപ്രിംകോടതി ജഡ്ജിമാര്‍, സാമൂഹിക പ്രവര്‍ത്തകര്‍ നിയമ വിദഗ്ധര്‍, വിദ്യാര്‍ഥി സംഘടന നേതാക്കള്‍ എന്നിവരും മോക്ക് ഇംപീച്ച്‌മെന്റില്‍ പങ്കെടുക്കും. ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയാണ് പ്രമേയത്തിന് മറുപടി നല്‍കുക. ശേഷം വോട്ടെടുപ്പിലൂടെ ഗ്യാനേഷ് കുമാറിനെ പുറത്താക്കിയതായി ഇന്‍ഡ്യ സഖ്യം പ്രഖ്യാപിക്കും.
Leave a Comment
Your comment will be visible after admin approval.