കോഴിക്കോട്: നിപ ബാധിച്ച് കഴിഞ്ഞ മൂന്ന് വർഷത്തിനിടെ മരിച്ച ആറുപേരും കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്ന് റെംഡെസിവിർ മരുന്ന് സ്വീകരിച്ചിട്ടില്ലെന്ന് ഡോ എ.എസ് അനൂപ് കുമാര്‍. 2023 മുതൽ 2025 വരെയുള്ള സമയത്ത് 13 പേർക്കാണ് നിപ ബാധിച്ചത്. ഇതിൽ ആറു പേർ മരിക്കുകയും ഏഴു പേർ രോഗത്തിൽ നിന്ന് കരകയറുകയും ചെയ്തു. എന്നാൽ മരിച്ച ആറ് പേരിൽ ഒരാൾ പോലും കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് റെംഡെസിവിർ മരുന്ന് സ്വീകരിച്ചിട്ടില്ലെന്ന് അനൂപ് ഫേസ്ബുക്ക് വീഡിയോയിൽ വ്യക്തമാക്കുന്നു.
അതേസമയം മരുന്നിന്റെ ആധികാരികതയിൽ സംശയമില്ലെന്ന് ആരോഗ്യമന്ത്രി കെ.മുരളീധരൻ പറഞ്ഞു. എന്നാൽ ക്ലിനിക്കൽ ട്രയൽ മരുന്നാണോ രോഗികൾക്ക് നൽകിയതെന്ന് സംശയം മെഡിക്കൽ കോളജ് സൂപ്രണ്ട് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. മാനുഫാക്ചറിങ് ഡേറ്റും എക്സ്പയറി ഡേറ്റും രേഖപ്പെടുത്തേണ്ടതാണ് എങ്കിലും മാനുഫാക്ചറിംഗ് ഡേറ്റ് ഇല്ലാത്ത മരുന്ന് ആയിരുന്നു എത്തിയത്.
Leave a Comment
Your comment will be visible after admin approval.