ഹീബ്രായ ബൈബിൾ പഠനപദ്ധതി പരിചയപ്പെടുത്താൻ ഡോ. ബാബു ജോൺ വെട്ടമല അമേരിക്ക സന്ദർശിക്കുന്നു

Global Indian Writer · October 31, 2026 · 1 min read · 0 Comments · 0 Shares

അനിഷ് തോമസ്

നൃൂയോർക്ക്; ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രശസ്ത ബൈബിൾ അധ്യാപകനും ഹീബ്രായ പണ്ഡിതനുമായ ഡോ. ബാബു ജോൺ വെട്ടമല, 2026 നവംബർ മാസത്തിൽ നാലാഴ്ചത്തെ സന്ദർശനത്തിനായി അമേരിക്കയിലെത്തും. 

ബൈബിളിനെ അതിന്റെ ഹീബ്രായ ഭാഷയുടെയും ചരിത്രത്തിന്റെയും സാംസ്കാരിക പശ്ചാത്തലത്തിന്റെയും വെളിച്ചത്തിൽ ബൈബിൾ വിദൃാർഥികൾക്ക് കൂടുതൽ ആഴത്തിൽ മനസ്സിലാക്കാൻ സഹായിക്കുന്ന Christians Elite-ന്റെ സംരംഭമായ “A Hebraic Journey Through the Scriptures” എന്ന പഠനപദ്ധതി പരിചയപ്പെടുത്തുന്നതിനാണ് അദ്ദേഹം അമേരിക്ക സന്ദർശിക്കുന്നത്.
ശുശ്രൂഷകരും അധ്യാപകരും സാധാരണ വായനക്കാരും ഉൾപ്പെടെയുള്ളവർക്ക് തിരുവെഴുത്തുകളുടെ ലോകം കൂടുതൽ വ്യക്തമായി മനസ്സിലാക്കാൻ ഈ പദ്ധതി സഹായിക്കുന്നു.

ബൈബിളിലെ പദങ്ങളും വാക്യഭാഗങ്ങളും അവയുടെ പശ്ചാത്തലത്തിലുള്ള മതജീവിതം, സാമൂഹിക ആചാരങ്ങൾ, ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ, രാഷ്ട്രീയ സാഹചര്യങ്ങൾ എന്നിവയുമായി ബന്ധപ്പെടുത്തി ഈ പഠനപദ്ധതി വിശകലനം ചെയ്യുന്നു. ബൈബിൾ എഴുത്തുകാർ അവരുടെ കാലഘട്ടത്തിലെ സാഹചര്യങ്ങളിൽ എന്താണ് യഥാർത്ഥത്തിൽ ആശയവിനിമയം നടത്താൻ ഉദ്ദേശിച്ചതെന്ന് വായനക്കാർക്ക് മനസ്സിലാക്കാൻ സഹായിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. 
കൂടാതെ, ഭാഷകളിലും നൂറ്റാണ്ടുകളിലുമുള്ള മാറ്റങ്ങൾ കാരണം ഇന്ന് വ്യക്തത കുറഞ്ഞുപോയേക്കാവുന്ന തിരുവെഴുത്തുകളിലെ അർത്ഥതലങ്ങൾ തിരിച്ചറിയാനും ഈ പഠനം ഒബൈബിൾ വായനക്കാരെ പ്രാപ്തരാക്കുന്നു.

അമേരിക്കയിലെ ആദ്യത്തെ പൊതുപരിപാടിയായി ബൈബിൾ കൺവെൻഷൻ ഒക്ടോബർ 30, 31 തീയതികളിൽ ന്യൂയോർക്കിലെ എൽമോണ്ടിലുള്ള ബെഥേൽ ഇന്റർനാഷണൽ ചർച്ചിൽ വെച്ച് ബൈബിൾ കൺവെൻഷൻ നടത്തപ്പെടുന്നതാണ്. 

ബൈബിൾ കൺവെൻഷൻ ഒക്ടോബർ 30, 31 (വെള്ളി, ശനി) വൈകുന്നേരം 6:30 ബെഥേൽ ഇന്റർനാഷണൽ ചർച്ച് ഹോളിൽ നടക്കും. (1851 ഹെംപ്സ്റ്റഡ് ടേൺപൈക്ക്, എൽമോണ്ട്, ന്യൂയോർക്ക്.) ബൈബിൾ സെമിനാർ ഒക്ടോബർ 31, ശനിയാഴ്ച സമയം: രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 1:00 വരെ വേദി: ബെഥേൽ ഇന്റർനാഷണൽ ചർച്ച്, എൽമോണ്ട്, ന്യൂയോർക്ക്. കൂടുതൽ വിവരങ്ങൾക്ക് പാസ്റ്റർ കുര്യൻ തോമസ്: 732-939-0015 പാസ്റ്റർ ആൽവിൻ ഡേവിഡ്: 516-524-8089 മാത്യു കെ. എബ്രഹാം: 516-312-5293 

Share this story

Leave a Comment

Your comment will be visible after admin approval.