ബെഥെസ്‌ദ മിനിസ്ട്രീസ് ഇന്റർനാഷണലിന്റെ ആരാധനാസന്ധ്യയും സൗഹൃദസംഗമവും ഫ്ലോറിഡയിൽ

Global Indian Writer · October 31, 2026 · 1 min read · 0 Comments · 0 Shares

സജി കരിമ്പന്നൂർ

ഫ്ലോറിഡ: പ്രാർഥനയുടെ ശാന്തതയിൽ ഹൃദയങ്ങളെ ചേർത്തുനിർത്താനും ദൈവസ്നേഹത്തിന്റെ സാന്ത്വനം പങ്കുവയ്ക്കാനുമായി ബെഥെസ്‌ദ മിനിസ്ട്രീസ് ഇന്റർനാഷണലിന്റെ ആഭിമുഖ്യത്തിൽ ആരാധനാസന്ധ്യ സംഘടിപ്പിക്കുന്നു. നവംബർ ഒന്ന് ഞായറാഴ്ച വൈകിട്ട് ഏഴിന് ക്നായി തൊമ്മൻ ഹാളിൽ നടക്കുന്ന സംഗമത്തിൽ കേരളത്തിലെ പുതുപ്പള്ളിയിൽ നിന്നുള്ള ഇവാഞ്ചലിസ്റ്റ് കെ. പി. രാജൻ പങ്കെടുക്കും.

ജീവിതത്തിന്റെ തിരക്കുകൾക്കിടയിൽ ആത്മീയ ചിന്തകൾക്ക് ഇടമൊരുക്കുന്ന ഈ സന്ധ്യ, വിശ്വാസത്തിന്റെയും പ്രത്യാശയുടെയും കൂട്ടായ്മയാകും. ദൈവസന്നിധിയിൽ പ്രാർഥനയോടെ ഒത്തുചേരാനും ക്രൈസ്തവ സ്നേഹത്തിന്റെ ഊഷ്മളത പങ്കിടാനും ഏവരെയും സംഘാടകർ ക്ഷണിച്ചു.

ആരാധനയ്ക്ക് മുന്നോടിയായി വൈകിട്ട് 6.30 മുതൽ ചായയും ലഘുഭക്ഷണവും ഒരുക്കിയുള്ള സൗഹൃദ സംഗമം നടക്കും. പരിചയങ്ങൾ പുതുക്കാനും സാഹോദര്യബന്ധങ്ങൾ ഊട്ടിയുറപ്പിക്കാനുമുള്ള ഈ വേളയിൽ സുഹൃത്തുക്കളും വിശ്വാസികളും കുടുംബസമേതം പങ്കെടുക്കണമെന്ന് സംഘാടകർ അഭ്യർഥിച്ചു. পরিപാടിക്ക് സഹകരിക്കുന്ന പ്രിയ സുഹൃത്ത് ജോസ് സ്റ്റീഫൻ കിഴക്കനടിയിലിന് പ്രത്യേക നന്ദിയും അറിയിച്ചു.

പ്രാർഥനയും സാഹോദര്യവും സംഗമിക്കുന്ന ഈ ആരാധനാസന്ധ്യയ്ക്ക് ഫ്ലോറിഡയിലെ ‘ക്നായി തൊമ്മൻ ഹാൾ’ (Knai Thomman Hall, 225 North Dover Road, Florida 33527) വേദിയാകും. കൂടുതൽ വിവരങ്ങൾക്ക് ടാമ്പയിലെ പാസ്റ്റർ ജോൺസൺ ജോണുമായി (813-362-4249) ബന്ധപ്പെടാവുന്നതാണ്.

Share this story

Leave a Comment

Your comment will be visible after admin approval.