നാളെ രാത്രി മുതൽ വൈദ്യുതി നിയന്ത്രണം. ആറ് സംസ്ഥാനങ്ങളില്‍ വൈദ്യുതിക്ക് അന്വേഷിച്ചെങ്കിലും ലഭ്യത ഉറപ്പാക്കാനായില്ല. മതിയായ വൈദ്യുതി കിട്ടിയില്ലെങ്കിൽ നിയന്ത്രണം അനിവാര്യമാകും. വിവിധ വഴികൾ തേടുന്നതായി കെഎസ്ഇബി വ്യക്തമാക്കി.
800 മെഗാവാട്ട് വൈദ്യുതിയുടെ കുറവ് നിലവിലുണ്ട്. ചൂട് കനത്ത് ഉപഭോഗം കൂടിയാൽ രാത്രികാല വൈദ്യുതിയുടെ കുറവ് ആയിരം മെഗാവാട്ട് കടക്കും. കെ.എസ്.ഇ.ബി ചെയർമാൻ ആറ് സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയെങ്കിലും വൈദ്യുതി ലഭ്യത ഉറപ്പിക്കാനായില്ല. തത്സമയ മാർക്കറ്റിൽ മുന്നൂറ് മെഗാവാട്ടിനോട് അടുത്ത് വാങ്ങാനുള്ള സാധ്യത തെളിയുന്നത് മാത്രമാണ് നേരിയ ആശ്വാസം.
കേന്ദ്ര വിഹിതം കൂടുതൽ അനുവദിക്കുന്നതിന്‍റെ സാധ്യത തേടുന്നതായും വൈദ്യുതി നിയന്ത്രണം ഒഴിവാക്കാനുള്ള എല്ലാ വഴികളും അന്വേഷിക്കുന്നതായും കെ.എസ്.ഇ.ബി ചെയർമാൻ എം.ജി രാജമാണിക്യം അറിയിച്ചു. കൂടിയ വിലയ്ക്ക് ഹിമാചൽ പ്രദേശിൽ നിന്നുള്ള വൈദ്യുതി വാങ്ങുന്നില്ലെന്ന് സർക്കാർ തീരുമാനിച്ചെങ്കിലും ബദൽ മാർഗങ്ങൾ യാതൊന്നും നിർദേശിച്ചിട്ടില്ല.
Leave a Comment
Your comment will be visible after admin approval.