അട്ടപ്പാടി കോട്ടത്തറ ആശുപത്രിയിൽ പീഡിയാട്രിക് ആംബുലൻസ് കൊണ്ടുവരുമെന്ന് ആരോ​ഗ്യമന്ത്രി

Global Indian Writer · October 31, 2026 · 1 min read · 0 Comments · 0 Shares

പാലക്കാട്: അട്ടപ്പാടി കോട്ടത്തറ ആശുപത്രിയിൽ പീഡിയാട്രിക് ആംബുലൻസ് കൊണ്ടുവരുമെന്ന് ആരോ​ഗ്യമന്ത്രി കെ. മുരളീധരൻ. ജനനി ജന്മരക്ഷാ പദ്ധതിയിൽ പൈസക്ക് പകരം പോഷകാഹാരം നൽകുമെന്നും അട്ടപ്പാടിയിൽ ഇനി ജനിക്കുന്ന കുഞ്ഞുങ്ങളുടെ ആരോഗ്യമാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. വിദഗ്ധ സമിതി പരിശോധന നടത്തിയതിനാൽ ഊരുകളിൽ താൻ ഇനി പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ശിശു മരണങ്ങൾക്ക് പിന്നാലെ അട്ടപ്പാടിയിലെത്തിയതായിരുന്നു മന്ത്രി. കോട്ടത്തറ ആശുപത്രിയും അഗളി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററും അദ്ദേഹം സന്ദർശിച്ചു.

അതേസമയം, അട്ടപ്പാടിയിലെ ശിശുമരണങ്ങളിൽ രാഷ്ട്രീയ വിവാദം മുറുകുകയാണ്. പ്രതിഷേധിച്ച് ബ്ലോക്ക് ഓഫീസിലേക്ക് എസ്എഫ്ഐ മാർച്ച് നടത്തിയിരുന്നു. ഇത് പൊലീസ് തടഞ്ഞിരുന്നു. ശിശുമരണങ്ങളുടെ കാരണങ്ങളും നിലവിലെ ആരോഗ്യസംവിധാനത്തിന്റെ പ്രവർത്തനങ്ങളും സംഘം പരിശോധിക്കുന്നുണ്ട്.

Share this story

Leave a Comment

Your comment will be visible after admin approval.