ദുബൈയിലേക്ക് കൂടുതൽ സന്ദർശകരെ ആകർഷിക്കാൻ ‘ദുബൈ ആക്സസ് ക്ലബ്’ പദ്ധതി

Global Indian Writer · November 11, 2026 · 1 min read · 0 Comments · 0 Shares

ദുബൈ: ദുബൈയിലേക്ക് കൂടുതൽ സന്ദർശകരെ ആകർഷിക്കാൻ ‘ദുബൈ ആക്സസ് ക്ലബ്’ എന്ന പേരിൽ ലോയൽറ്റി പദ്ധതി പ്രഖ്യാപിച്ചു. ദുബൈ കിരീടാകാശി ശൈഖ് ഹംദാനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. തുടർച്ചയായി ദുബൈ സന്ദർശിക്കുന്നവർക്ക് ആനുകൂല്യം നൽകുന്നതാണ് പദ്ധതി. ഒപ്പം, ദുബൈയിലേക്കുള്ള സന്ദർശക വിസകൾ ഈമാസം മുതൽ ടൂറിസം വെബ്സൈറ്റായ വിസിറ്റ് ദുബൈ വഴി ലഭ്യമാക്കാനും പദ്ധതിയുണ്ട്.

ഒരു നഗരം സന്ദർശിക്കാൻ ഇത്തരമൊരു പദ്ധതി ലോകത്ത് ആദ്യമായാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പ്രത്യേകം ക്ഷണിക്കുന്നവർക്കാണ് ആക്സസ് ക്ലബിൽ അംഗത്വം നൽകുക. അംഗങ്ങൾക്ക് മാത്രമായി ദുബൈയിൽ വിവിധ ആനുകൂല്യങ്ങളും, അവസരങ്ങളും ലഭ്യമാക്കും. വീണ്ടും ദുബൈയിലേക്ക് വരാനും സമയം ചെലവിടാനും അംഗങ്ങളെ ആകർഷിക്കുന്ന വിധമായിരിക്കും ഇതിലെ ആനുകൂല്യങ്ങൾ.

Share this story

Leave a Comment

Your comment will be visible after admin approval.