യു.എസിലെ സിനിമാ പ്രേമികൾക്ക് ഈ വരുന്ന ഞായറാഴ്ച അതായത് ഓഗസ്റ്റ് 27ന് വെറും നാല് ഡോളർ മാത്രം മുടക്കി അവർക്ക് ഇഷ്ടമുള്ള സിനിമകൾ കാണാം. അതും ഈയടുത്തിടെ ഇറങ്ങിയ സൂപ്പർഹിറ്റ് സിനിമകളായ ഒപ്പെൻഹൈമറും ബാർബിയുമടക്കം.
ദേശീയ സിനിമാദിനത്തോടനുബന്ധിച്ച് സിനിമ ഫൗണ്ടേഷൻ എന്ന സന്നദ്ധസംഘടനയാണ് വിലക്കുറവിൽ സിനിമകൾ പ്രദർശിപ്പിക്കുക എന്ന ആശയവുമായി രംഗത്തെത്തിയത്. സാധാരണ എട്ട് മുതൽ 12 ഡോളർ വരെയാണ് അമേരിക്കയിൽ സിനിമ കാണാൻ ചെലവാകുക.