ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥികൾ തമ്മിലുള്ള ആദ്യ ടെലിവിഷൻ സംവാദത്തിന് തുടക്കമായി. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥികൾ തമ്മിലുള്ള ആദ്യ ടെലിവിഷൻ സംവാദമാണ് പ്രക്ഷേപണം ചെയ്തത്.
ആദ്യ ടെലിവിഷൻ സംവാദത്തിൽ മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പങ്കെടുക്കില്ല. സംവാദം നടക്കുന്ന സമയത്ത് ട്രംപ് ടക്കർ കാൾസനുമായി നടത്തിയ അഭിമുഖം ‘എക്സ്’ പ്ലാറ്റ്ഫോമിൽ സംപ്രേഷണം ചെയ്യും. ഇന്ത്യൻ വംശജരായ നിക്കി ഹേലി, വിവേക് രാമസ്വാമി, മുൻ വൈസ് പ്രസിഡന്റ് മൈക്ക് പെൻസ്, ഫ്ലോറിഡ ഗവർണർ റോൺ ഡി സാന്റിസ് അടക്കം 8 സ്ഥാനാർത്ഥികളാണ് ഇന്ന് സംവാദത്തിൽ പങ്കെടുക്കുത്തത്.