ഡാലസിൽ കേരള ലിറ്റററി സൊസൈറ്റിയുടെ കേരളപ്പിറവി ആഘോഷം വർണ്ണാഭമായി

Global Indian Writer · November 2, 2026 · 1 min read · 0 Comments · 0 Shares

പി പി ചെറിയാൻ

ഡാലസ്: കേരള ലിറ്റററി സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ 2026 നവംബർ 1 ഞായറാഴ്ച വൈകിട്ട് 3.30 മുതൽ കേരളപ്പിറവി ആഘോഷം വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു.

വൈകിട്ട് 3.30-ന് ചായയും പരിപ്പുവടയും വിതരണം ചെയ്തു സൗഹൃദം പുതുക്കിക്കൊണ്ട് പരിപാടികൾക്ക് തുടക്കമായി. തുടർന്ന് 4.00 മണിക്ക് കേരളപ്പിറവി പൊതുയോഗം ആരംഭിച്ചു.

കേരള ലിറ്റററി സൊസൈറ്റി വൈസ് പ്രസിഡന്റ് പി. പി. ചെറിയാൻ സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് അനശ്വരം മാമ്പിള്ളി ചടങ്ങിന് അധ്യക്ഷത വഹിച്ചു. സണ്ണി വെയിൽ മേയർ സജി ജോർജ് മുഖ്യ സന്ദേശം നൽകി. ലാന പ്രസിഡന്റ് സാമുവൽ യോഹന്നാൻ, കെ.എ.ഡി പ്രസിഡന്റ് ഷിജു എബ്രഹാം, ജോസ് ഓച്ചാലിൽ, ജോസൻ ജോർജ്ജ്, സി. വി. ജോർജ്ജ്, സിജു വി. ജോർജ്ജ്, സാറ ചെറിയാൻ, റോസമ്മ ജോർജ്ജ് എന്നിവർ ആശംസ സന്ദേശങ്ങൾ അർപ്പിച്ചു.

ആഘോഷപരിപാടികളുടെ ഭാഗമായി വിവിധ കലാപരിപാടികൾ അരങ്ങേറി:ഉഷാ നായർ, പി. സി. മാത്യു എന്നിവർ കവിതകൾ അവതരിപ്പിച്ചു.

: ടോം ജോർജ്ജ്, ടിന്റൂ ഡോർ, ജെയ്‌സൺ ആന്റീം, ഷാജു ജോൺ, ഫ്രാൻസിസ് തോട്ടത്തിൽ, ഷെല്ലി തോമസ്, അൽസ്റ്റാർ മാമ്പിള്ളി, ഹരിദാസ് തങ്കപ്പൻ എന്നിവർ ഗാനങ്ങൾ അവതരിപ്പിച്ചു.


‘കേരളത്തെ അറിയാം’ എന്ന വിഷയത്തിൽ ദിവ്യ മേനോൻ ക്വിസ് മത്സരം നയിച്ചു.
ഡാലസ് മെലഡീസ് (മീനു, ദീപ, നിഷ, ഉഷ, ജെയ്‌സൺ, ഹരിദാസ്, സ്റ്റാൻലി തുടങ്ങിയവർ) സംഘഗാനം ആലപിച്ചു.

തുടർന്ന് ‘മലയാളി മങ്ക & കേരള ശ്രീമാൻ’ ഫലപ്രഖ്യാപനവും നടന്നു. സൊസൈറ്റി സെക്രട്ടറി ബാജി ഓടംവേലി ചടങ്ങിന് കൃതജ്ഞത രേഖപ്പെടുത്തി. വൈകിട്ട് 6 മണിക്ക് നടന്ന സ്നേഹവിരുന്നോടെ (ഡിന്നർ) കേരളപ്പിറവി ആഘോഷങ്ങൾക്ക് സമാപനമായി.

Share this story

Leave a Comment

Your comment will be visible after admin approval.