കേരളപ്പിറവിയുടെ എഴുപതാം വാർഷികത്തിൽ ഗാനഗന്ധർവൻ ഡോ. കെ. ജെ. യേശുദാസിന് ‘നാമം’ ആദരവർപ്പിച്ചു

Global Indian Writer · November 2, 2026 · 1 min read · 0 Comments · 0 Shares

ന്യൂജേഴ്സി “തലമുറകളുടെ സാർവഭൗമ ഗായകനായ ഗാനഗന്ധർവ്വൻ ഡോ. കെ. ജെ. യേശുദാസ്—കേരളവും ഭാരതവും ലോകത്തിന് നൽകിയ നാദബ്രഹ്മത്തിന്റെ ദിവ്യസമ്മാനം, പ്രവാസി സമൂഹത്തിന് അപൂർവ അനുഗ്രഹമായി പ്രകാശം പരത്തുന്ന യുഗപ്രഭാവൻ; അതിരുകൾക്കതീതമായി മാധുര്യമുള്ള അമരസംഗീതത്താൽ ലോകമെമ്പാടുമുള്ള മനുഷ്യരെ ഒന്നായി കോർത്തിണക്കുന്ന നിത്യവസന്തം”- എന്നീ വാക്കുകൾക്കൊന്നും പകർത്താനാവാത്ത, സാർവഭൗമ ഗായകനായ ഗാനഗന്ധർവൻ ഡോ. കെ. ജെ. യേശുദാസിന്, നന്ദി അർപ്പിക്കാനുള്ള എളിയ ശ്രമമെന്ന നിലയിൽ, അത്തരം വാക്കുകളാൽ, കേരള സംസ്ഥാന പിറവിയുടെ 70-ാം വാർഷികത്തിന്റെയും അമേരിക്കൻ ഐക്യ നാടുകളുടെ 250-ാം വാർഷിക ആഘോഷങ്ങളുടെയും സമന്വയ മുഹൂർത്തത്തിൽ, വടക്കേ അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനയായ ‘നാമം’ (NAMAM) വിശിഷ്ടമായ ജേണൽ കവർ പരമ്പരയിൽ, ഹൃദയം നിറഞ്ഞ ആദരവർപ്പിച്ചു.

നാമം സ്ഥാപകൻ മാധവൻ ബി. നായർ, പ്രസിഡന്റ് പ്രദീപ് മേനോൻ, സെക്രട്ടറി ബിന്ദു സത്യ, ട്രഷറർ സിറിയക് എബ്രഹാം, പി.ആർ.ഒ ജോർജ്ജ് നടവയൽ എന്നിവരടങ്ങുന്ന ടീമാണ്, ‘നാമം’ (NAMAM) ജേണൽ കവർ പരമ്പരയ്ക്ക്, നേതൃത്വം നൽകുന്നത്.

“NAMAM Honors Gana Gandharvan (Celestial Maestro) Dr. K. J. Yesudas—The Sovereign Voice of Generations—the divine offering of Nada Brahma from Kerala and India to the universe, now illuminating the American diaspora as a rare blessing, a timeless legend whose immortal melodies transcend every border, uniting humanity across generations”.

Share this story

Leave a Comment

Your comment will be visible after admin approval.