കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയില്‍ നടക്കുന്നത് വൈദിക ലഹളയാണെന്ന് എറണാകുളം സെന്റ് മേരീസ് ബസലിക്ക വികാരി ഫാ.ആന്റണി പൂതവേലില്‍. കുര്‍ബാന തര്‍ക്കത്തില്‍ സഭാ നേതൃത്വത്തിന് പിന്തുണയുമായി കൊച്ചിയില്‍ സംഘടിപ്പിച്ച ഐക്യദാര്‍ഢ്യ സദസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എറണാകുളം- അങ്കമാലി അതിരൂപതയ്ക്ക് കീഴില്‍ ഇപ്പോള്‍ നടക്കുന്ന ലഹളയ്ക്ക് വൈദികര്‍ തുടക്കം കുറിച്ചത് ഉള്‍ക്കൊള്ളാനാകില്ല എന്നും ഫാ. ആന്റണി പൂതവേലില്‍ പറഞ്ഞു. ഈ ലഹളയ്ക്ക് വൈദികര്‍ തുടക്കമിടുകയും വിശ്വാസികളിലേക്ക് പടര്‍ത്തുകയും ചെയ്തു എന്നും ഫാ.ആന്റണി പൂതവേലില്‍ പറഞ്ഞു.
എറണാകുളം- അങ്കമാലി അതിരൂപതയിലെ കുര്‍ബാന തര്‍ക്കത്തില്‍ സഭാ നേതൃത്വത്തിന് പിന്തുണയുമായാണ് ഐക്യദാര്‍ഢ്യ സദസ് സംഘടിപ്പിച്ചത്. 16 ഫെറോനകളിലെ വിവിധ ഇടവകകളില്‍ നിന്നുള്ള പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുത്തത്. സിറോ മലബാര്‍ സഭയുടെ സിനഡ് സമാപിച്ചതിന് പിന്നാലെയാണ് വിശ്വാസികളില്‍ ഒരു വിഭാഗം ഐക്യദാര്‍ഢ്യ സദസ് സംഘടിപ്പിച്ചത്.