കെഎസ്ആർടിസി പെൻഷൻ കൂട്ടില്ല, സ്ഥിതി മോശമെന്നും സിപി ജോൺ

Global Indian Writer · November 2, 2026 · 1 min read · 0 Comments · 0 Shares

തിരുവനന്തപുരം: കെഎസ്ആർടിസി പെൻഷൻ കൂട്ടില്ലെന്ന് സംസ്ഥാന സർക്കാർ. പെൻഷൻ വർധിപ്പിക്കില്ലന്ന് പറഞ്ഞത് സ്ഥിതി മോശമായതിനാലെന്ന് മന്ത്രി സിപി ജോൺ പറഞ്ഞു. പെന്‍ഷന്‍ വര്‍ധിപ്പിക്കുന്നത് കെഎസ്ആർടിസിക്ക് വലിയ ബാധ്യതയാണെന്നും നില മെച്ചപെടുമ്പോൾ പെൻഷൻ കൂട്ടുമെന്നും മന്ത്രി വ്യക്തമാക്കി.നിലവിലെ സ്ഥിതി എല്ലാവരും മനസിലാക്കണം. പെൻഷൻ കൂട്ടില്ല എന്ന് സർക്കാരിന് വാശിയില്ല.

സാമ്പത്തിക പ്രശ്നം കൊണ്ടാണ്. KSRTCയുടെ സ്ഥിതി അതാണ്. വലിയ ബാധ്യതയിൽ ആണ് KSRTCയ്ക്ക്. 995 കോടി രൂപയുടെ ബാധ്യതയുണ്ട്. ഇത് കഴിഞ്ഞ 4 മാസം കൊണ്ട് ഉണ്ടായതല്ല. ശമ്പളം അധികം കൊടുക്കാൻ മറ്റ് ബുദ്ധിമുട്ടുകൾ ഇല്ലെന്നും മന്ത്രി പറഞ്ഞു.

പെൻഷൻ പരിഷ്കരിക്കണമെന്ന ഹൈക്കോടതി നിർദേശം സര്‍ക്കാര്‍ തള്ളി. പെൻഷൻ കൂട്ടിയാൽ 12 കോടി രൂപയുടെ അധിക ബാധ്യത വരുമെന്ന് ചൂണ്ടിക്കാട്ടിയാണ് നിര്‍ദേശം തള്ളിയത്. നിലവില്‍ കെഎസ്ആർടിസിക്ക് വരുമാനനഷ്ടമാണെന്നും നിത്യ ചെലവ് തന്നെ പ്രതിസന്ധിയിലാണെന്നും സര്‍ക്കാര്‍ പറയുന്നു. പെൻഷൻ കൂട്ടില്ലെന്ന തീരുമാനം ഉത്തരവായും സര്‍ക്കാര്‍ ഇറക്കി. സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയതോടെ പെൻഷൻകാരുടെ വർഷങ്ങളായുള്ള ആവശ്യമാണ് അവഗണിക്കപ്പെടുന്നത്.

Share this story

Leave a Comment

Your comment will be visible after admin approval.