പി പി ചെറിയാൻ
കാലിഫോർണിയ:കലിഫോർണിയയിലെ പ്ലേസർ കൗണ്ടിയിൽ നടന്ന മനുഷ്യക്കടത്ത് വിരുദ്ധ പരിശോധനയിൽ പെൺവാണിഭത്തിന് എത്തിയ 21 പേർ അറസ്റ്റിലായി. പൊലീസ് ഉദ്യോഗസ്ഥരെ കണ്ട് ഓടിരക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെയാണ് പിടികൂടിയത്.
പ്ലേസർ കൗണ്ടി ഷെരീഫ് ഓഫീസിന്റെ നേതൃത്വത്തിൽ രണ്ട് ദിവസമായി നടത്തിയ രഹസ്യ പരിശോധനയിലാണ് ഇവർ പിടിയിലായത്. പിടിയിലായവരിൽ നാല് പേർക്ക് മയക്കുമരുന്ന് കൈവശം വെച്ചതിനും, ഒരാൾക്ക് അനധികൃതമായി തോക്ക് കൈവശം വെച്ചതിനും എതിരെ കേസെടുത്തിട്ടുണ്ട്. മനുഷ്യക്കടത്തും പെൺവാണിഭവും തടയുന്നതിന്റെ ഭാഗമായി സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ ബോധവൽക്കരണ പ്രവർത്തനങ്ങളും നടത്തിവരുന്നതായി അധികൃതർ അറിയിച്ചു.
Leave a Comment
Your comment will be visible after admin approval.